ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു

08:44 am 27/11/2016

download (1)

പത്തനംതിട്ട: പമ്പ ചാലക്കയത്ത്​ ജീപ്പും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ രണ്ട്​ ശബരിമല തീർത്ഥാടകർ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്​ ഭരതന്നൂർ സ്വ​ദേശികളായ സരോജിനിയമ്മ,സരസ്വതിയമ്മ എന്നിവരാണ്​ മരിച്ചത്​. പുലർച്ചെ രണ്ടുമണിയോടെയായിരുന്നുഅപകടം. ശബരിമല സന്ദർശനം കഴിഞ്ഞ്​ മടങ്ങുന്നവർ സഞ്ചരിച്ച ജീപ്പിൽ നിയന്ത്രണം വിട്ട കെ.എസ്​.ആർ.ടി.സി ബസ്​ ഇടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട്​ കുട്ടികളുൾപ്പെടെ എട്ടു ​േപർക്ക്​ പരിക്കേറ്റു. ജീപ്പ്​ ഡ്രൈവർ സുജിത്​ ഗുരുതരാവസ്​ഥയിലാണ്​. മരിച്ചവരുടെ മൃതദേഹം നിലക്കൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.