പ്രകാശനും കുടുംബത്തിനും തണലായി കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡ്

08:44 am 27/11/2016
Newsimg1_56924576
ന്യൂയോര്‍ക്ക് പത്തനാപുരത്തെ പൂവന്‍കുളഞ്ഞി എന്ന ഗ്രാമത്തില്‍ പ്രകാശന്റെയും ശ്രീകലയുടെയും മകള്‍ ഭാഗ്യലക്ഷ്മി, മകന്‍ ഇന്ദുചൂഡന്‍ കൊച്ചു കുടുംബം ഈ ഐറ്റി യുഗത്തിലും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒടിച്ചു കുത്തിയ കൂരയില്‍ നിന്നും സ്വന്തം ദുഃഖങ്ങള്‍ ഉള്ളിലൊതുക്കി ഭാഗ്യ ലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ നേടിയ ഫുള്‍ A + എന്ന പ്രകാശ കിരണമാണ് കേരളസമാജത്തെ അങ്ങോട്ട് നയിച്ചത് .

പ്രസിഡന്റ് മാണി ചാക്കോയുടെ നേതൃത്വത്തില്‍ തുടങ്ങിയ മേല്‍ക്കൂര പദ്ധതിയില്‍
പ്രൊജക്റ്റ് ചെയര്‍മാന്‍ ആയി ബിനോയ് തോമസ് കോര്‍ഡിനേറ്റേഴ്‌സ് ആയി ജേക്കബ് ചാക്കോ കൊച്ചുമ്മന്‍ കാമ്പിയില്‍ തോമസ് ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തിരുന്നു . ട്രെഷറര്‍ വിജി എബ്രഹാം മേല്‍ക്കൂര പ്രോജക്ടിന്റെ നേടുംതൂണായി പ്രവര്‍ത്തിച്ചു .കേരളത്തില്‍ പ്രൊജക്റ്റ് സൂപ്പര്‍വൈസര്‍ ആയ തോമസ് ഏബ്രഹാമിന്റെയും ജോസിന്റെയും അകമഴിഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്ചുരുങ്ങിയ കാലയളവില്‍ വിജയകരമായ രീതിയില്‍ ഒരു ഭവനം നിര്‍മിച്ചു നല്കാന്‍ കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്‍ഡിനു സാധിച്ചു

ഫണ്ട് റൈസിംഗ് ചെയര്‍മാനായ മോഹന്‍ തോമസ്, ട്രെഷറര്‍ വിജി എബ്രഹാം സെക്രട്ടറി ജൂലി ബിനോയ് എന്നിവരുടെ നിസ്വാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി ഫണ്ട് റൈസിംഗ് പ്രോഗ്രാം “വൈശാഖസന്ധ്യ’ ഗംഭീര വിജയമായി . അകമഴിഞ്ഞ് കേരള സമാജത്തിന്റെ മേല്‍ക്കൂര പ്രോജെക്ടിനെ സഹായിച്ച എല്ലാ നല്ല മനസുകള്‍ക്കും അഭിമാനമായി 2016 ഒക്ടോബര് 22 നു കേരള സമാജത്തിന്റെ പ്രസിഡന്റ് മാണി ചാക്കോ, മേല്‍ക്കൂര പ്രൊജക്റ്റ് ചെയര്‍മാന്‍ ബിനോയ് തോമസ്, സെക്രട്ടറി ജൂലി ബിനോയ് പ്രൊജക്റ്റ് സൂപ്പര്‍വൈസര്‍ എബ്രഹാം തോമസ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനും കുടുംബത്തിനും സമര്‍പ്പിച്ചു.

കേരള സമാജത്തിന്റെ ലോഗോയില്‍ പറയുന്നപോലെ ഇരുളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ ഈ യാത്ര തുടരാം …