ജോര്‍ജി വര്‍ഗീസ് ഫൊക്കാന ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍. ടെറന്‍സണ്‍ തോമസ് സെക്രട്ടറി , ലീല മാരേട്ട് വൈസ് പ്രസിഡന്റ്.

– ശ്രീകുമാര്‍ ഉണ്ണിത്താന്‍
Newsimg1_69401291
ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയിജോര്‍ജി വര്‍ഗീസിനേയും ,ട്രസ്റ്റീബോര്‍ഡ്‌സെക്രട്ടറി ആയി ടെറന്‍സണ്‍ തോമസ്,ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡന്റ് ആയി ലീല മാരേട്ട് എന്നിവരെ തെരെഞ്ഞുടുത്തു.

ഫൊക്കാനയുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ് ജോര്‍ജി വര്‍ഗീസ്.വിദ്ധാര്‍ഥി രാഷ്ട്രിയ്ത്തിലൂടെ ആണ് പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിക്കുന്നത്. ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി ആയി വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്ത ജോര്‍ജി വര്‍ഗീസ് ഇന്ന്
ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ആയി നില്‍കുമ്പോള്‍ അദ്ദേഹം കടന്നു വന്ന വഴിയിലൂടെ ഒരു തിരിയഞ്ഞു നടത്തം.

ജോര്‍ജി വര്‍ഗീസ് ഫൊക്കാനയുടെ മുഖപത്രമായ ‘ഫൊക്കാന റ്റുഡേ’യ്ക്കു ഒരു പുതിയ മുഖഛായയുമായി രംഗപ്രവേശം ചെയ്ത വ്യക്തിയാണ്.സൗമ്യനായ ഒരു നേതാവ്. ഫൊക്കാനയ്ക്കു അഭിമാന പൂര്‍വം അവതരിപ്പിക്കാവുന്ന ഒരു നേതാവ്. നാട്ടില്‍ പത്തനം തിട്ട കവിയൂര്‍ സ്വദേശി ആയ ജോര്‍ജി വര്‍ഗീസ് എം എസ് ഡബ്ലിയു ബിരുദാനന്തര ബിരുദ ധാരിയാണ്. ഫൊക്കാനയുടെ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍,അസ്സോസിയേറ്റ് ട്രഷര്‍ ,ട്രസ്റ്റീബോര്‍ഡ്‌മെമ്പര്‍ എന്നീ നിലകളില്‍ പര്‍ത്തിച്ച അദ്ദേഹം ഇന്‍ഡ്യപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ഫ്‌ലോറിഡ ചാപ്റ്റര്‍ സെക്രട്ടറി ആയും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ആയും സേവനം അനുഷ്ടിക്കുന്നു
ജോര്‍ജി വര്‍ഗീസ് മാത്തോമാചര്‍ച് ഓഫ് അമേരിക്കന്‍ ദയാസിസിന്റെ കൗണ്‍സില്‍ മെമ്പര്‍ ആയും സേവനം അനുഷ്ടിച്ചിട്ട്ണ്ട്. കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ് , ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നി നിലകളിലും സേവനംഅനുഷ്ടിച്ചിച്ചുണ്ട്.
ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനേ ക്കാള്‍ ഭാരിച്ച ഉത്തരവാദിത്വമാണ് ഇലക്ഷന്‍ കമ്മീഷണറുടെ ജോലി, 2016 ലെ ഫൊക്കാനയിലെ ഇലക്ഷന്‍ അല്പം വാശിയേറിയ ഒരു തെരഞ്ഞെടുപ്പാണ് നടന്നത് . വളരെ ആരോഗ്യകരമായ മത്സരം കുറ്റമറ്റ രീതിയില്‍ നടത്തി കഴിവ് തെളിയിച്ച ജോര്‍ജി വര്‍ഗീസിനു ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്ന സ്ഥാനം ഒരു തിലകക്കുറി ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .

തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി നില്‍ക്കുന്നത് ഭാര്യ ഡോ: ഷീലാ വര്‍ഗീസ്, മക്കള്‍ സുജിത് വര്‍ഗീസ്,ഷേനാ വര്‍ഗീസ് എന്നിവരാണെന്ന് ജോര്‍ജി വര്‍ഗീസ് അഭിപ്രായപ്പെട്ടു.

ഫൊക്കാന പോലുള്ള പ്രവാസി മലയാളി സംഘടനകള്‍ യുവജനങ്ങളെ നേതൃനിരയിലേക്ക് ഉയര്‍ത്തി ക്കൊണ്ടുവരുന്നതിന്റെ പ്രകടമായ തെളിവാണ് ടെറന്‍സണ്‍ തോമസ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തരനരംഗത്തേക്ക് കടന്നുവന്ന ടറന്‍സനെപ്പോലുള്ളവരുടെ സാന്നിധ്യം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന തിരിച്ചറിവായിരിക്കാം ഇതിന് പിന്നില്‍. സ്കൂള്‍ തലം മുതല്‍ പുലര്‍ത്തി വന്ന നേതൃപാടവവും വിദ്യാര്ഥിയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്താനത്തില്‍ ലഭിച്ച അനുഭവസമ്പത്തുമാണ് പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്ഡസിന്റെ ശ്രമങ്ങള്‍ക്ക് സഹായകമായത്. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ ടെറന്‍സണെ തേടിയെത്തിയത് . ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി പദം വരെ അലങ്കരിച്ചിട്ട്ണ്ട് .

2009 ല്‍ ഫിലാഡല്ഫിായയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക് മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്ന കണ്‍വെന്‍ഷനിലാണ് സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദത്തിലെത്തുന്നത്.കേരളവുമായി ബന്ധപ്പെട്ട് ഇനിയും പ്രവാസി മലയാളി സംഘടനകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഫൊക്കാന പോലുള്ള സംഘടനകളുടെ പരിപാടികളില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത്. ഭാര്യ ആനി പത്തനാപുരം സ്വദേശിനിയാണ്. മുന്ന് മക്കളുണ്ട്. മൂത്ത മകള്‍ അഞ്ജലി, രണ്ടാമത്തെ മകള്‍ ആശ, ഇളയ മകന്‍ അഖില്‍.

മുഖ്യധാരയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും മലയാളി സംഘടനാ രംഗത്ത് മികച്ച സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ലീല മാരേട്ട് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞുടുത്തു . പ്രവര്‍ത്തനമേഖലകളിലെല്ലാം വിജയംവരിച്ച ലീല മാരേട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയനായ ലോക്കല്‍ 375ന്റെ റിക്കോര്‍ഡിംഗ് സെക്രട്ടറിയാണ്. കടുത്ത മത്സരത്തിലൂടെയാണ് അവര്‍ ആ സ്ഥാനത്തെത്തിയത്. സിറ്റിയിലെ ഏറ്റവും വലിയ യൂണിയന്‍ ഡി.സി 37ന്റെ ഡെലിഗേറ്റാണ്. ഈ യൂണിയനുകളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഫൊക്കാന വനിതാ വിഭാഗം ചെയറായിരുന്ന അവര്‍ ഫൊക്കാന ട്രഷററായിരുന്നപ്പോള്‍ കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടത്തി ചരിത്രം കുറിച്ചിരുന്നു. ഫൊക്കാന ആര്‍.വി.പി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഇലക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍, കേരള സമാജം പ്രസിഡന്റ്, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുണ്ടു .

ആലപ്പുഴയില്‍ കോളജ് അധ്യാപികയായിരുന്ന ലീല 1981ലാണ് അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ ശാസ്ത്രജ്ഞയായി ജോലിചെയ്യുന്നു. നൈനാന്‍ മാരേട്ട് ഭര്‍ത്താവ് , രാജീവ് മാരേട്ട്, രഞ്ജനി മാരേട്ട് എന്നിവര്‍ മക്കളും ആണ് .

ജോര്‍ജി വര്‍ഗീസ് , ടെറന്‍സണ്‍ തോമസ് , ,ലീല മാരേട്ട് എന്നിവരെ ഫൊക്കാനയുടെ ട്രസ്റ്റീബോര്‍ഡ് ഭാരവാഹികള്‍ ആയി തെരഞ്ഞടുത്തതില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ എല്ലാവിധവയാ ആശംസകളും നേര്‍ന്നു.