ടാറ്റ നാനോ നഗരത്തിലെ തിരക്ക്​​ വർധിപ്പിച്ചു

12:08 AM 22/12/2016
download (3)
ന്യൂഡൽഹി: ടാറ്റയുടെ വില കുറഞ്ഞ മോഡൽ നാനോ നഗരത്തിലെ ട്രാഫിക്​ വർധിപ്പിക്കുക മാത്രമാണ്​ ചെയ്​തതെന്ന്​ ഉപരിതല ഗതാഗത വകുപ്പ്​ ​മന്ത്രി മൻസുക്​ മൻഡാവിയ. ഡൽഹിയിലെ സ്വകാര്യ ചടങ്ങിൽ വെച്ചാണ്​ അദ്ദേഹം ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിത്​. നമുക്ക്​ സുസ്​ഥിരമായ നഗര ഗതാഗത സംവിധാനമാണ്​ വേണ്ടതെന്നും രാജ്യത്തിന്​ ഏറ്റവും അനുയോജ്യം ഇത്തരം സംവിധാനമാണെന്നും കേന്ദ്ര മന്ത്രി സുസ്​ഥിര നഗര ഗതാഗതത്തെ കുറിച്ച്​ നടത്തിയ സെമിനാറിൽ പറഞ്ഞു.

എല്ലാവരും ജൈവ ഇന്ധനത്തെ കുറിച്ചും ഇലക്​ട്രിക്​, വാഹനങ്ങളെക്കുറിചും നിരന്തരമായി സംസാരിക്കുന്നുണ്ട്​. ഇന്ത്യക്ക്​ ​ അനുയോജ്യം ഇത്തരം സംവിധാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല പ്രമുഖ വ്യക്​തികളും സൈക്കിളുകൾ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള പ്രചാരണം നടത്തുന്നുണ്ട്​. കൂടുതൽ പേർ ഇൗ പ്രചാരണവുമായി മുന്നോട്ട്​ വന്നാൽ അത്​ രാജ്യത്തിന്​ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു.