ടാറ്റ മോട്ടോഴ്സ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് അവതരിപ്പിച്ചു

12.13 AM 27/01/2017
2016_tata_hybrid
മുംബൈ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റ മോട്ടോഴ്സ് പുതിയ ബസ് അവതരിപ്പിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളെ ലക്ഷ്യംവച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നതെന്ന് കന്പനി അറിയിച്ചു. ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെയാണ് വാഹനത്തിന്‍റെ വില നിശ്ചയിച്ചിരിക്കുന്നത്.

പൂനെ, ധർവാഡ്, പാന്‍റ്നഗർ, ലക്നോ എന്നിവിടങ്ങളിലാണ് ബസിന്‍റെ നിർമാണം, രൂപകൽപ്പന എന്നിവ നടക്കുന്നത്. ദ്രവീകൃത പ്രകൃതി വാതകത്തിൽ ഓടുന്ന ബസുകളും ടാറ്റ അവതരിപ്പിക്കുകയുണ്ടായി. ഫ്യുവൽ സെൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഈ ബസുകൾ പ്രവർത്തിക്കുക.