ടെസ്റ്റ് ഡ്രൈവിനെത്തിയാള്‍ ഔഡി കാറുമായി മുങ്ങി

10.08 AM 30/10/2016
audiallroad-000
ഹൈദരാബാദ്: ടെസ്റ്റ് ഡ്രൈവിനെത്തിയയാള്‍ ഔഡി കാറുമായി മുങ്ങി. ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ടെസ്റ്റ് ഡ്രൈവിന് ഷോറുമിലെത്തിയത്. ഹൈദരാബാദിലെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍ക്കുന്ന ഷോറുമില്‍ നിന്നുമാണ് കാര്‍ നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞത്.
അപ്പോളോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഗൗതം റെഡ്ഡിയെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കാര്‍ ഷോറുമില്‍ പറഞ്ഞത്. ശ്രീനഗര്‍ കോളനിയിലെ കാര്‍ ഷോറുമിലെത്തിയ ഇയാള്‍ കാര്‍ വാങ്ങാനുള്ള താല്പര്യം കാണിക്കുകയും 25 ലക്ഷം രൂപ വിലമതിപ്പുള്ള ഔഡി ക്യൂ 3 ടെസ്റ്റ് ഡ്രൈവ് നടത്താന്‍ കൊണ്ടുപോവുകയുമായിരുന്നു.
ഇയാള്‍ക്കൊപ്പം പോയ ഷോറും സ്റ്റാഫിനെ അപ്പോള ആശുപത്രിയുടെ മുന്നില്‍ ഇറക്കിവിട്ട ശേഷം സുഹൃത്തുക്കളെ കാര്‍ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞ് കാറുമായി ഇയാള്‍ അപ്രത്യക്ഷനായി. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.