ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല.

12:10 pm 31/10/2016
download (1)

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കില്ല. നവംബര്‍ 3ന് ശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. തനിക്കെതിരെ ഹൈക്കോടതിയിലുള്ള കേസുകളുടെ തിരക്കിലാണെന്ന് ജേക്കബ് തോമസ് ഇതേക്കുറിച്ച് പ്രതികരിച്ചു.

ടോം ജോസിന്‍റെ ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ട് ജേക്കബ് തോമസ് സര്‍ക്കാരിന് ഇന്ന് സമര്‍പ്പിക്കുമെന്നാണ് കരുതിയിരുന്നത്, വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ടോംജോസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.