ടോക്കിയോ ഒളിംപിക്‌സില്‍ പരിസ്ഥിതി സൗഹൃദ മെഡല്‍

01.56 PM 11/11/2016
Tokyologo-467x350
ടോക്കിയോ: 2020 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്‌സിലും പാരാലിംപിക്‌സിലും നല്‍കുന്ന മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കും. ഉപേക്ഷിക്കപ്പെട്ട വൈദ്യുതോപകരണങ്ങളില്‍ നിന്ന് ലോഹങ്ങള്‍ സംസ്‌കരിച്ചെടുത്താണ് മെഡലുകള്‍ നിര്‍മ്മിക്കുക.
സുസ്ഥിര ഗെയിംസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മെഡലുകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ തീരുമാനിച്ചത്. ഗെയിംസിന്റെ എല്ലാ പദ്ധതികളിലും നടത്തിപ്പിലും സുസ്ഥിരതയുണ്ടാവണമെന്നത് ടോക്കിയോ ഒളിംപിക്‌സിന്റെ നാല് സുപ്രധാന അജണ്ടകളില്‍പ്പെട്ടതാണ്.
നിര്‍ദേശം എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം അംഗീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മെഡല്‍ നിര്‍മാണത്തിനുള്ള കമ്പനിയെ കണ്ടെത്തും. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീടായിരിക്കും പുറത്തുവിടുക.