ട്രംപിന്റെ വിജയം: അമേരിക്കയിലെ ടെക്​നോളജി മേഖല ആശങ്കയിൽ

12:16 pm 10/11/2016
images (1)
ന്യൂയോർക്ക്​: അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ്​ ട്രംപ്​ തെരഞ്ഞെടുക്കപ്പെട്ടത്​ അമേരിക്കയിലെ ടെക്​നോളജി ലോകത്തെയും ആശങ്കയിലാക്കിയിരിക്കുകയാണ്​. ട്രംപ്​ സ്വീകരിക്കുന്ന പല നയങ്ങളും ടെക്​നോളജി മേഖലക്ക്​ തിരിച്ചടിയാവുമെന്നതാണ്​ ആശങ്കക്ക്​ അടിസ്​ഥാനം. രാജ്യസുരക്ഷയുടെ പേരിൽ ജനങ്ങളെ കൂടതൽ നിരീക്ഷിക്കാനുളള പദ്ധതികൾക്ക്​ ട്രംപ്​ രൂപം കൊടുക്കാനിടയുണ്ട്​. ജനങ്ങളുടെ ഡിജിറ്റൽ അക്കൗണ്ടുകളാവും ഇത്തരത്തിൽ കൂടുതലായും നിരീക്ഷണത്തിന്​ വിധേയമാക്കുക. ഇത്​ ടെക്​നോളജി മേഖലയെ പ്രതിസന്ധിയിലാക്കും.
ലോകത്തിലെ തന്നെ എറ്റവും വലിയ ടെക്​നോളജി ഭീമൻമാരായ ആപ്പിളിനെതിരാണ്​ ട്രംപ്​. നേരത്തെ തീവ്രവാദികളിൽ നിന്ന്​ പിടിച്ചെടുത്ത ആപ്പി​ൾ ഫോണുകൾ അൺ​േലാക്ക്​ ​ചെയ്യാൻ കമ്പനിയോട്​ എഫ്​.ബി.​െഎ ആവ​ശ്യപ്പെട്ടിരുന്നു. എന്നാൽ കമ്പനിയുടെ പോളിസി അനുസരിച്ച്​ അത്​ സാധ്യമാവില്ലെന്ന്​ ആപ്പി​ൾ നിലപാടെടുത്തിരുന്നു. ഇതാണ്​ ട്രംപിനെ ആപ്പിളിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്​.
മറ്റൊരു ടെക്​നോളജി ഭീമനായ ആമസോണുമായി ട്രംപിന്​ നല്ല ബന്ധമല്ല ഉള്ളത്​. ആപ്പി​ളടക്കമുള്ള കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്​ അമേരിക്കയിലാണ്​. അതുകൊണ്ട്​ തന്നെ എൻസ്​ക്രിപ്​ഷൻ വിഷയത്തിൽ ആപ്പിളിനെ പോലുള്ള കമ്പനികൾ കൂടുതൽ ഉദാരമായ നിലപാട്​ സ്വീകരിക്കണമെന്നാണ്​ റിപ്പ്​പബ്​ളിക്കൻ പാർട്ടി സ്വീകരിച്ചിരുന്ന നിലപാട്​. ട്രംപി​െൻറ വിജയത്തോടെ ഇൗ വാദത്തിന്​ കൂടുതൽ ശക്​തികൂടും. ഇത്​ ടെക്​നോളജി കമ്പനികളും അമേരിക്കൻ ഭരണകൂടവും തമ്മിലുള്ള തുറന്ന പോരാട്ടത്തിന്​ കാരണമാവും