ട്രംപ് അമേരിക്കന്‍ പ്രസിഡന്റാവുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്ന് നട്വര്‍ സിംഗ്

01:56 pm 4/11/2016

images (1)
ദില്ലി: ഹില്ലരി ക്ലിന്റണെക്കാള്‍ രാഷ്ട്രീയത്തില്‍ പുതുമുഖമായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതാകും ഇന്ത്യയ്ക്കു മെച്ചമെന്ന് മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയോടുള്ള നയം ഇതുവരെ കൈകാര്യം ചെയ്ത രീതി തൃപ്തികരമാണെന്നും നട്വര്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
വിദേശകാര്യമന്ത്രിയായിരുന്നകാലത്ത് നട്വര്‍ സിംഗ് രണ്ടു തവണ ഹില്ലരി ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹില്ലരി ഇന്ത്യയുമായി അത്ര അടുപ്പം കാണിക്കും എന്ന് കരുതാന്‍ നിര്‍വ്വാഹമില്ലെന്നും നട്വര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ട്രംപ് ഇന്ത്യയോട് അടുപ്പം കാണിക്കുന്നു. ഹില്ലരിയുടെ നയങ്ങള്‍ ഏറെ നാളായി അറിയാം. ട്രംപിന്റെ പരിചയക്കുറവ് എന്നാല്‍ ഒരു നേട്ടമാണ്. അമേരിക്ക പുറത്തു വിട്ട ഭക്ഷണത്തിനു പകരം എണ്ണ കുംഭകോണത്തെ തുടര്‍ന്ന് രാജിവച്ച നട്വര്‍ അമേരിക്കന്‍ നയത്തിന്റെ കയ്പ് വ്യക്തിപരമായി അനുഭവിച്ചതാണ്. ആരു പ്രസിഡന്റായാലും ഇന്ത്യ സ്വന്തം കാലില്‍ നിന്നു കൊണ്ടുള്ള ബന്ധം സ്ഥാപിക്കണമെന്നും നട്വര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അമേരിക്കയോടുള്ള നയം കൈകാര്യം ചെയ്ത രീതി തൃപ്തികരമാണെന്നും നട്വര്‍ പറഞ്ഞു. അമേരിക്കന്‍ നയരൂപീകരണത്തിന്റെ സംവിധാനം ശക്തമാണെന്നിരിക്കെ ട്രംപ് പ്രചരണ രംഗത്ത് പറയുന്ന പല കാര്യങ്ങളും പ്രസിഡന്റായാല്‍ മറക്കേണ്ടി വരുമെന്നും നട്വര്‍ അഭിപ്രായപ്പെടുന്നു.