ട്രെയിന്‍ യാത്രകളില്‍ ഇനി ഉപയോഗശേഷം ബെഡ് ഷീറ്റും; വീട്ടില്‍ കൊണ്ടുപോകാം

7/2/2016
download

തിരുവനന്തപുരം: ദീര്‍ഖ ദൂര യാത്രകളില്‍ ആവശ്യക്കാരായ യാത്രക്കാര്‍ക്ക് ബെമുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാക്കുക. പുതിയ പദ്ധതി മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.
140 രൂപയുടെ രണ്ട് കോട്ടണ്‍ ബെഡ്ഷീറ്റും തലയിണയും അടങ്ങിയ കിറ്റ്. ഒരു ബ്ലാങ്കറ്റ് മാത്രമുളള 110 രൂപയുടെ മറ്റൊരു കിറ്റ് എന്നിവയാണ് ലഭ്യമാകുക. യാത്ര കഴിഞ്ഞ് കിറ്റ് വീട്ടില്‍ക്കൊണ്ടുപോകാം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റെയില്‍വെയുടെ പുതിയ സംരഭം.ഡ്‌റോളുകള്‍ ലഭ്യമാക്കുന്നതിനും ഉപയോഗശേഷം യാത്രക്കാര്‍ക്ക് ഇവ സ്വന്തമാക്കാനുമുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്.
ടിക്കറ്റിന്റെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ബെഡ് റോളുകള്‍ ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ രാത്രി പത്ത് മണിവരെ കിറ്റ് ലഭിക്കും. എന്തെങ്കിലും കാരണത്താല്‍ കിറ്റ് വിതരണം തടസപ്പെട്ടാല്‍ തുക തിരിച്ചുനല്‍കും. ട്രെയിന്‍ പുറപ്പെടുന്നതിന് അഞ്ച് മണിക്കൂര്‍ മുന്‍പു വരെയാണു ബെഡ് റോളുകള്‍ ബുക്ക് ചെയ്യാനുളള സൗകര്യം. ആദ്യഘട്ടത്തില്‍ ചെന്നൈ, തിരുവനന്തപുരം സ്‌റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബംഗലൂരുവിലും ഉടന്‍ തുടങ്ങും.