ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം

07:10 am 13/9/2016

– പി ഡി ജോര്‍ജ് നടവയല്‍
Newsimg1_63842411
ഫിലഡല്‍ഫിയ: ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ നേതൃത്വം നല്‍കിയ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സാഹോദര്യ സ്‌നേഹനഗരമായ ഫിലഡല്‍ഫിയയില്‍ 15 മലയാളി സംഘടനകളുടെ ഒത്തുചേരലായിരുന്നു സാഹോദര്യത്തിരുവോണം.

സാഹോദര്യത്തിരുവോണം ആകുമ്പോഴേ ഓണത്തിന്റെ ആമോദം അര്‍ത്ഥവത്താകൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു. പമ്പ, കോട്ടയം അസ്സോസിയേഷന്‍, ഫ്രണ്ടീ്‌സ് ഓഫ് തിരുവല്ല, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, ഓര്‍മ, ലാനാ പെന്‍സില്‍ വേനിയാ, മേള, നാട്ടുക്കൂട്ടം, ഇപ്‌കൊ, ഫില്‍മ, സെമിയോ, ഫിലി സ്റ്റാഴ്‌സ്, എന്‍എസ്എസ് ഓഫ് പിഏ, എസ്എന്‍ഡിപി യോഗം (ഡെലവേര്‍ വാലി) എന്നീ സംഘടനകളാണ് െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണത്തില്‍ പങ്കാളികളായത്.

സിറ്റി കൗണ്‍സില്‍മാന്‍ അല്‍ ടോബന്‍ ബര്‍ഗര്‍ മുന്‍കൈ എടുത്തതിനെ തുടര്‍ന്ന് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍, സാഹോദര്യത്തിരുവോണാഘോഷത്തിന്റെ പ്രമുഖ സ്‌പോണ്‍സസറായിരുന്നു. ഇതാദ്യമായാണ് അമേരിക്കയിലെ ഒരു സര്‍ക്കാര്‍ സംവിധാനം ഓണാഘോഷത്തിന് സാമ്പത്തികമായി പിന്തുണ നല്‍കുന്നത്. ഫീലിപ്പോസ് ചെറിയാനൊപ്പം വിന്‍സന്റ് ഇമ്മാനുവേല്‍ ഇതിലേയ്ക്ക് സിറ്റി കൗണ്‍സിലിന്റെ ശ്രദ്ധ ക്ഷണിച്ചിരുന്നു.

െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തില്‍ സ്വാമി ഉദിത് ചൈതന്യ ഓണസന്ദേശം നല്‍കി. ഓണം ഉണര്‍ത്തുന്ന സന്ദേശം പങ്കുവയ്ക്കലിന്റേതാണ്. സമൂഹത്തിനുവേണ്ടി എന്തു നല്‍കുന്നു എന്നതാണ് കാതല്‍. ഒരു പുഞ്ചിരിയുടെ മഹത്വം അതുല്യമാണ്, അതു നല്‍കിയാലും നന്മയായി. സമകാലീന ഭാരതത്തില്‍ നിന്ന് ദിവ്യതയിലേയ്ക്കുയര്‍ന്ന മദര്‍ തെരേസ അതോര്‍മ്മിപ്പിക്കുന്നു. ഓണം ‘അളവിന്റെ’ സ്മരണകളുണര്‍ത്തുന്നു. വാമനന്‍ അളവിന്റെ പ്രതീകമാണ്. നന്മയുടെ അളവെടുക്കാന്‍ വന്ന വാമനന് സ്വശിരസ്സുനമിച്ചു നല്‍കി വാക്കു പാലിക്കുന്നതാണ് സര്‍വവും സമൂഹത്തിനു വേണ്ടി വിട്ടു നല്‍കുന്ന മാവേലിയുടേത്. അവിടെയാണ് മാവേലി മഹാ ബലിയകുന്നത്.

മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന പ്രചാരണം തിരുത്തണം. ‘സുതലം’ എന്ന നല്ല തലത്തിലേക്ക്, സ്വര്‍ഗതലത്തിലേക്ക് മാവേലിയെ ഉയര്‍ത്തുകയാണ് വാമനന്‍ എന്ന ഈശ്വരാവതാരം ചെയ്തത്. എന്റെ കൂട്ടുകാരനായ ഒരു ഹസ്സനുണ്ട്. അദ്ദേഹത്തിന് കഥകളിയില്‍ അവതരിപ്പിക്കുന്ന കഥയറിയില്ലെങ്കിലും, മുദ്രകളുടെ അര്‍ത്ഥമറിയില്ലെങ്കിലും അദ്ദേഹവും ആട്ടം കാണാന്‍ വന്നു. പഞ്ചപാണ്ഡവര്‍ക്ക് താമസിക്കാന്‍ അഞ്ചു വീട് നല്‍കണമെന്ന് കൃഷ്ണന്‍ ദുര്യോധനനോട് അഭ്യര്‍ത്ഥിക്കുന്ന രംഗം കഥകളിയില്‍. ഹസ്സന്‍ എന്ന സുഹൃത്തിന് കഥ മനസ്സിലാകാത്തതുകൊണ്ട ് കഥ പറഞ്ഞു കൊടുത്തു. ഒരു വീടു പോയിട്ട് ഒരു സൂചി കുത്താനുള്ള ഇടം പോലും പാണ്ഡവര്‍ക്ക് നല്‍കില്ല എന്ന ക്രൂര പ്രഖ്യാപനത്തില്‍ ദുര്യോധനന്‍ ആക്രോശിക്കുന്ന രംഗം. ഹസ്സന്‍ കഥകളി സ്‌റ്റേജിലേക്ക് കയറി; ദുര്യോധനവേഷമാടിയ നടനിട്ട് കൊടുത്തു പൊതിരെ. മറ്റു വേഷക്കാരോട് എന്റെ പടിപ്പുരയില്‍ നിങ്ങള്‍ക്കു താമസ്സിക്കാനിടം തരാമെന്ന് ഉറപ്പും നല്‍കി. ഇതില്‍ ഹാസ്യമുണ്ടെങ്കിലും ഈ മനസ്സാണ് മഹാമനസ്സ്. ത്യാഗത്തിന്റെ, നല്‍കലിന്റെ മനസ്സുകളുണ്ടാകണം. അതാണ് ഓണത്തിന്റെ സന്ദേശമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.

സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച ഫിലഡല്‍ഫിയ സിറോ മലബാര്‍ ഓഡിറ്റോറിയത്തിന്റെ കമനീയമായ അങ്കണത്തില്‍ ആരംഭിച്ച ഘോഷയാത്രയോടെ ഉത്സവ മേളം ആരംഭിച്ചു. പാരമ്പര്യവും ആധുനികനിലപാടുകളും പ്രതീകാത്മകമായി ഉണര്‍ത്തിക്കൊണ്ട് ഘോഷയാത്ര ജനസാഗരത്തെ ആവേശഭരിതരാക്കി. ഇത്തവണ ഫിലഡല്‍ഫിയാ രാഷ്ട്രീയ രംഗത്തെ വളരുന്ന മുഖങ്ങളെയാണ് വിശിഷ്ടാതിഥികളായി സ്വാമി ഉദിത് ചൈതന്യക്കൊപ്പം വേദിയില്‍ വരവേറ്റത്.

ഓണപ്പൂക്കളം, ഘോഷ യാത്ര, ചെണ്ട മേളം, താലപ്പൊലി, തിരുവാതിരകളി, നൃത്തങ്ങള്‍, പച്ചക്കറിത്തോട്ട മത്സരം, അവാര്‍ഡുദാനം, ഓണസദ്യ, കോമഡി ഷോ എന്നീ പരിപാടികള്‍ ശ്രദ്ധേയമായി. സ്കൂള്‍ കോളജ് തലങ്ങളിലുള്ള വിദ്യാര്‍ത്ഥിതലമുറകളിലേക്ക് നേതൃത്വം കൈമാറേണ്ടതുണ്ടെന്നതിന്റെ സൂചനകളും ആസ്വാദ്യമായി.

ദിവ്യാ ചെറിയാന്‍ നേതൃത്വം നല്‍കിയ അമേരിക്കന്‍ ദേശീയഗാനവും മഹിമാ ജോര്‍ജ് നേതൃത്വം നല്‍കിയ ഭാരത ദേശീയഗാനവും പൊതുസമ്മേളനത്തിന് നാന്ദിയായി. സ്വാമി ഉദിത് ചൈതന്യ, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍, ജനറല്‍ സെക്രട്റ്ററി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍, ഓണാഘോഷ ചെയര്‍മാന്‍ ജീമോന്‍ ജോര്‍ജ്, യൂഎസ് കോണ്‍ഗ്രസ്മാന്‍ മൈക് ഫിറ്റ്‌സ് പാട്രിക്, പെന്‍സില്‍വേനിയാ സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബ്റ്റീന, പെന്‍സില്‍വേനിയാ സ്‌റ്റേറ്റ് റെപ്രസന്റേറ്റിവ് ഡ്വയിറ്റ് ഇവാന്‍സ്, ചീഫ് ഇന്‍സ്‌പെക്ടര്‍ സിന്ത്യാ ഡോസി എന്നിവര്‍ തിരിതെളിയിച്ചു.

പൊതു സമ്മേളനത്തെത്തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അറ്റേണീ ജോസഫ് കുന്നേലിനും സാഹിത്യ പ്രവര്‍ത്തനത്തിന് മുരളി ജെ. നായര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു. കലാപരിപാടികള്‍ക്കു ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു. മുഖ്യ സംഘാടകരായ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍, സെക്രട്ടറി തോമസ് പോള്‍, ട്രഷറര്‍ സുരേഷ് നായര്‍ എന്നിവര്‍ക്ക് ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സിലിന്റെ പ്രശംസാ പത്രങ്ങള്‍ കൗണ്‍സില്‍മാന്‍ അല്‍ടോബന്‍ ബര്‍ഗര്‍ സമ്മാനിച്ചു. വിന്‍സന്റ് ഇമ്മാനുവേല്‍ നേതൃത്വം നല്‍കി.

സംഘാടക സമിതിയില്‍ ജീമോന്‍ ജോര്‍ജ് (ഓണാഘോഷസമിതി ചെയര്‍മാന്‍), അനൂപ് ജോസഫ് (കള്‍ച്ചറല്‍ പ്രോഗ്രാം), അലക്‌സ് തോമസ്, സജി കരിംകുറ്റി, റോണി വര്‍ഗീസ്, രാജന്‍ സാമുവേല്‍, ജോര്‍ജ് ഓലിക്കല്‍, പി ഡി ജോര്‍ജ് നടവയല്‍, ജോബീ ജോര്‍ജ്, തമ്പി ചാക്കോ, സുധ കര്‍ത്താ, വിന്‍സന്റ് ഇമ്മാനുവേല്‍, ബെന്നി കൊട്ടാരത്തില്‍, ജോര്‍ജ് ജോസഫ്, ലെനോ സ്കറിയാ, ജെനുമോണ്‍ തോമസ്, മോഡീ ജേക്കബ്, റോയി സാമുവേല്‍, ജോസഫ് മാണി, സുമോധ് നെല്ലിക്കാലാ, ജേക്കബ് വര്‍ഗീസ്, പി. കെ. സോമരാജന്‍, ജയശ്രീ നായര്‍, അജിതാ നായര്‍, ജോണ്‍ പി. വര്‍ക്കി, ഭുവനചന്ദ്രദാസ്, ക്രിസ്റ്റി ജെറാള്‍ഡ്, അബ്രാഹം വി. ജോസഫ്, ലൈലാ മാത്യൂ, ജോസ് ആറ്റുപുറം, മൈക്കിള്‍ ബെഹനാന്‍, ജേക്കബ് വര്‍ഗീസ്, റ്റിബു ജോസ്, എബി മാത്യൂ, അനില്‍ ഏബ്രാഹം, അഡ്വ. ബാബൂ വര്‍ഗീസ്, ബോബി ജേക്കബ്, ഈപ്പന്‍ മാത്യൂ, ഫ്രാന്‍സീസ് പടയാറ്റില്‍, ജോര്‍ജ് മാത്യൂ, ജോഷി കുര്യാക്കോസ്, കെ. ഓ വര്‍ഗീസ്, കുര്യാക്കോസ് ഏബ്രാഹം, കുര്യന്‍ പോളച്ചിറയ്ക്കല്‍, മനോജ് ലാമണ്ണില്‍, മാത്യൂ ജോര്‍ജ്, മുരളി കര്‍ത്താ, എന്‍. വി. തോമസ്, രാമചന്ദ്രന്‍ നായര്‍, സാബൂ ജേക്കബ്, സാജന്‍ വര്‍ഗീസ്, ഷാജി മിറ്റത്താനി, ഷിബു ടി ജോണ്‍, സുനില്‍ ലാമണ്ണില്‍, സുനോജ് മാത്യൂ, ടി. ജെ. തോംസണ്‍, തോമസ് ബെഹനാന്‍, തോമസ് പി. മാത്യൂ, തോമസ്കുട്ടി ഈപ്പന്‍, വി. വി. ചെറിയാന്‍, വര്‍ഗീസ് തമ്പാന്‍ എന്നിവര്‍ നേതൃസഹകാരികളായി പ്രവര്‍ത്തിച്ചു.