ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്.

01:50pm 25/07/2016
images (1)
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നിയമസഭാംഗങ്ങളെയും പ്രവര്‍ത്തകരെയും കള്ളകേസ് ചുമത്തി ജയിലിലേക്ക് അയക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഞായറാഴ്ച പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എ മാരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ മത്സരം നടക്കുകയാണ്. ‘മഹാഭാരതത്തില്‍ പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധത്തിന് സമാനമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും കെജ് രിവാള്‍ പറഞ്ഞു.
ഞയാറാഴ്ച, സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഓഖ് ല എം.എല്‍.എ അമാനത്തുള്ള ഖാനും വിശുദ്ധ ഖുറാനെ അപമാനിച്ചെന്ന കേസില്‍ മെഹറോളി എം.എല്‍.എ നരേഷ് യാദവും അറസ്റ്റിലായി.
ഇതുവരെ 11 എ.എ.പി എം.എല്‍.എമാരാണ് വ്യത്യസ്ത കേസുകളിലായി അറസ്റ്റിലായത്. രാഷട്രീയ ഗൂഢാലോചനയാണ് എം.എല്‍.എമാരുടെ അറസ്റ്റിന് പിന്നില്‍. ഡല്‍ഹിയില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന്‍്റെ പകരം വീട്ടലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ അക്രമങ്ങള്‍ നടത്തുന്നവരെ മോദി സര്‍ക്കാര്‍ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല. സ്ത്രീകളെ സംരക്ഷിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ തോല്‍പിക്കുന്നത് പൊലീസിനെ വഴിതിരിച്ച് വിടുന്ന മോദിജിയുടെ നടപടി ലജ്ജാകരമാണെന്നും കെജ് രിവാള്‍ ട്വീറ്റ് ചെയ്തു.