ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം

12.43 PM 15-04-2016maxresdefault

വായു മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വിജയം. ഇന്നു മുതല്‍ ഈ മാസം 30 വരെയാണ് രണ്ടാം ഘട്ട വാഹന നിയന്ത്രണം. ജനുവരി ഒന്നു മുതല്‍ പതിനഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക വാഹനങ്ങളുടെ നിയന്ത്രണം വിജയമായതിനുപിന്നാലെയാണ് ഇന്ന് രണ്ടാം ഘട്ടത്തിന് അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്.
ഗതാഗത നിയന്ത്രണം വിജയമാക്കാന്‍ ആം ആദ്മി പാര്‍ട്ടി 2,000 ട്രാഫിക് ഉദ്യോഗസ്ഥരെയും, 580 എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും 5,000 സന്നദ്ധപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. ഒറ്റ, ഇരട്ട അക്ക നമ്പറുകളുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ് നിരത്തില്‍ ഇറക്കേണ്ടത്. യൂണിഫോം ധരിച്ച വിദ്യാര്‍ഥികളുമായി പോകുന്ന വാഹനങ്ങളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂഛോ കാര്‍പൂള്‍ എന്ന ആപ്ലിക്കേഷന്‍വഴി വിദ്യാര്‍ഥികളെ സഹായിക്കാനുള്ള മാര്‍ഗവും എഎപി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.