ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാഹനാപകടം: മൂന്നു മരണം

03:30pm 11/7/2016
images
മുസാഫര്‍നഗര്‍: ഡല്‍ഹി-ഹരിദ്വാര്‍ ഹൈവേയില്‍ വാന്‍ അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂ മന്ദി ബൈപാസിനു സമീപമെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ആഴമുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. അഖില (65), സുബൈര്‍ (എട്ട്), ഇല്‍മ (ആറ്) എന്നിവരാണ് മരിച്ചത്.

ചാപ്പര്‍ മേഖലയിലെ ഫുലത് ഗ്രാമത്തില്‍ നിന്നുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.