01.53 AM 04-09-2016

പി.പി. ചെറിയാന്
ഗാര്‍ലന്റ് (ഡാലസ്): ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മലയാളികള്‍ ഒത്തുചേര്‍ന്ന് ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്ച വൈകിട്ട് 3.30 ചിരിയരങ്ങിന് വേദിയൊരുക്കുന്നത് കേരള അസോസിയേഷന് ഓഫ് ഡാലസാണ്. അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ പരിപാടികള്‍ക്ക് കൃത്യ സമയത്ത് ആരംഭിക്കും. ജോസ് ഒച്ചാലില്‍, പി. ടി. സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിരിയരങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന് ജന. സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.
ഓരോ വര്‍ഷവും ചിരിയരങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റോയി പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജോസ് ഓച്ചാലില്‍ : 469 363 5642, പി. ടി. സെബാസ്റ്റ്യന്‍ : 214 435 5407 എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.
