ഡാലസ് കേരള അസോസിയേഷന്‍ എഡ്യുക്കേഷന്‍ അവാര്‍ഡ് വിതരണം : സെപ്റ്റംബര്‍ 17ന്

08:17 am 14/9/2016

– പി. പി. ചെറിയാന്‍
Newsimg1_20576316
ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസ് മെംബര്‍മാരുടെ മക്കളില്‍ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിലുളള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു ക്യാഷ് അവാര്‍ഡ് നല്‍കി ആദരിക്കുന്നു. റെയ്‌ന കാരേക്കാട്ടില്‍, സാമിന ഏബ്രഹാം (ഗ്രേഡ് 5, ഒന്നും, രണ്ടും) ഷെറില്‍ ജോര്‍ജ്, അലിഷ സെബാസ്റ്റ്യന്‍ (ഗ്രേഡ് 8, ഒന്നും രണ്ടും), ദിവ്യ പട്ടത്തില്‍, ആഷ് ലി ഏബ്രഹാം (ഗ്രേഡ് 12, ഒന്നും രണ്ടും) എന്നീ വിദ്യാര്‍ത്ഥികളാണ് അവാര്‍ഡിനര്‍ഹരായിട്ടുളളതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ഷിജു ഏബ്രഹാം, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

കോപ്പല്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 17 ന് ഓണാഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുന്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിളള അവാര്‍ഡ് വിതരണം ചെയ്യും. ഓണാഘോഷങ്ങളിലും അവാര്‍ഡ് ദാന ചടങ്ങിലും സംബന്ധിക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സോണിയ തോമസ് : 972 765 0308 റോയ് കൊടുവത്ത് : 972 569 7165 ഷാജു ഏബ്രഹാം : 214 929 3570