ഡാലസ് പൗരാവലി മഹാത്മജിയെ അനുസ്മരിച്ചു

12:40 pm 2/1/2017

– പി.പി. ചെറിയാന്‍
unnamed (2)

ഡാലസ്: ഗാന്ധിജിയുടെ 69-ാമത് രക്തസാക്ഷി ദിനത്തില്‍ ഡാലസ് പൗരാവലി മഹാത്മാവിനെ അനുസ്മരിച്ചു. ജനുവരി 30 തിങ്കളാഴ്ച ഇര്‍വിംഗ് മഹാത്മഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ നിരവധി പേരാണ് അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (എംജിഎംഎന്‍ടി) എന്ന സംഘടനയാണ് അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

മഹാത്മാഗാന്ധി ഉയര്‍ത്തി പിടിച്ച അഹിംസയുടേയും ശാന്തിയുടേയും സമാധാനത്തിന്റേയും മാതൃക ഇന്നും അനുകരണിയമായ ഒന്നാണെന്ന് സംഘടനാ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കുറ ഓര്‍മ്മിപ്പിച്ചു.

ലോകമാനവ മനഃസാക്ഷിയില്‍ ഇന്നും മായാതെ ജ്വലിച്ചു നില്‍ക്കുന്ന മഹാത്മജിയുടെ സന്ദേശങ്ങള്‍ വരുംതലമുറയ്ക്ക് ഊര്‍ജ്ജം നല്‍കുവാനുതകുന്നതാണെന്ന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സായ ശബ്‌നം മോഡ്ഗില്‍, ജോണ്‍ ഹേമണ്ട്, കമല്‍ കൗസല്‍, കിരണ്‍, സൂര്യ, വിശ്വനാഥന്‍, റാണാ ജെനി എന്നിവര്‍ അഭിപ്രായപ്പെട്ടു.

രഘുപതി രാഘവരാജാറാം എന്ന കീര്‍ത്തനത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.