ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ചിത്രപ്രദര്‍ശനം കേരള ലളിതകലാ അക്കാദമിയില്‍

09:32am 9/4/2016
Newsimg2_67200947
ഡാലസ്: ബുദ്ധി മാന്ദ്യം ബാധിച്ചു സമുഹത്തിന്റെ നേര്‍രേഖയില്‍ നിന്നും അവഗണിക്കപ്പെട്ട ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള ലളിതകലാ അക്കാദമിയില്‍ നടക്കുന്നു. പ്രദര്‍ശനത്തിന്റെ ഉത്ഘാടനം ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു.

സാമുഹ്യ സാംസ്‌ക്കാരിക കലാപ്രവര്‍ത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുന്നതോടൊപ്പം പൊതുജീവിതത്തില്‍ നിന്നും അവഗണിക്കപ്പെട്ടവരേ ഓര്‍മ്മിക്കുവാനും സഹായിക്കുവാനും അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

ഡാലസ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ബുദ്ധിമാന്ദ്യം ഉള്ളവര്‍ക്കായി നല്‍കുന്ന സഹായങ്ങളുടെ നിരയില്‍ പുതിയ വെളിച്ചം പകരുന്നതുമാണെന്ന് ഫോമ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ രാജു ചാമത്തില്‍ അഭിപ്രായപ്പെട്ടു.

പട്ടാമ്പിയിലെ കൊപ്പത്തു പ്രവര്‍ത്തിക്കുന്ന ‘അഭയം’ അന്തേവാസികള്‍ക്കുവേണ്ടി നടത്തിയ ദൈ്വദിന ചിത്രകലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതില്‍പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീ.പി.ജി. ശ്രീനിവാസന്‍, ശ്രീമതി ശ്രീജ പള്ളം എന്നിവരാണ് ക്യാമ്പിനു നേതൃത്വമേകിയത്. 7,8,9(വ്യാഴം, വെള്ള, ശനി) തിയതികളില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ടു 6.00 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ നിന്നും ലഭ്യമാകുന്ന തുകയും അന്തേവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗി
ക്കും.

അഭയം ഡയറക്ടര്‍ പി. കൃഷ്ണന്‍, സാമുഹ്യപ്രവര്‍ത്തകയും എഴത്തുകാരിയുമായ പ്രഭ ഉണ്ണി, എഴുത്തുകാരനായ അഷ്ടമുര്‍ത്തി, ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു, സിനിമ പ്രവര്‍ത്തകരായ എം.ജി.ശശി, കലവൂര്‍ രവികുമാര്‍, സാമുഹ്യ പ്രവര്‍ത്തകന്‍ ടി.എന്‍ ജോയി, മ്യൂറല്‍ പെയിന്റിംഗ് കേന്ദ്രം പ്രിന്‍സിപ്പാള്‍ കെ.യൂ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.