ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്

08:59 pm 26/9/2016

പി. പി. ചെറിയാന്‍
Newsimg1_9680266
കറോള്‍ട്ടണ്‍ (ഡാളസ്): െ്രെകസ്തവ സംഗീതാസ്വാദകരെ ഭക്തി സാഗരത്തിലാറാടിച്ച സംഗീത വിരുന്നിന് കരോള്‍ട്ടണ്‍ ബിലിവേഴ്‌­സ് ബൈബിള്‍ ചാപ്പല്‍ വേദിയായി.

സെപ്റ്റംബര്‍ 25 ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ തകര്‍ത്ത് പെയ്ത മഴ വൈകുന്നേരം ശക്തമായതോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌­സിലെ വിവിധ ചര്‍ച്ചകളില്‍ നിന്നും നിരവധി പേരാണ് െ്രെകസ്തവ സംഗീതവിരുന്ന് ആസ്വദിക്കാനായി എത്തി ചേര്‍ന്നത്.

ഫിലിപ്പ് ആന്‍ഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനും ജോര്‍ജ്ജ്. പി. തോമസിന്റെ പ്രാര്‍ത്ഥനക്കുശേഷം സംഗീത സായാഹ്നത്തിന് തുടക്കമായി. ഫെര്‍ളി വിട്ടര്‍ എബ്രഹാം, ലിഡിയ, ബെക്‌­സി, ഫിലിപ്പ് ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ആദ്യഗാനം തന്നെ ആത്മേയ ചൈതന്ന്യം നിറഞ്ഞ് തുളുമ്പുന്നതായിരുന്നു. തുടര്‍ന്ന് അനുഗ്രഹീത ഗായകനും, നിരവധി ഗാനങ്ങളുടെ രചിയിതാവുമായ മാത്യു ജോണും,സംഗീത ഉപകരണങ്ങളില്‍ മാന്ത്രക കൈ വിരലുകള്‍ ചലിപ്പിച്ചു സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ സുനില്‍ സോളമനും, വിവിധ ഭാഷകളില്‍ രൂപപ്പെടുത്തിയ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ കരഘോഷത്തോടെയാണ് ഗായകാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നത്. ആദ്യ പകുതിക്കു ശേഷം ഇന്ത്യയില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ അലന്‍. കെ. റോയ് നടത്തിയ വചന പ്രഘോഷന്നവും അനാവ സാക്ഷ്യവും ഏറെ ഹൃദ്യമായി. രണ്ടു മണിക്കുറിലധികം നീണ്ടുനിന്ന സംഗീത വിരുന്ന് ജിജി ചോരിക്കലിന്റെ നന്ദി പ്രകാശനത്തോടും ജോര്‍ജ് പി തോമസിന്റെ പ്രാര്‍ത്ഥനയോടും രാത്രി 9 മണിയോടെ സമാപിച്ചു.