ഡാളസ്സിലെ 37 ശതമാനം കുട്ടികള്‍ പട്ടിണിയിലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട് –

04:55 pm 15/9/2016

പി. പി. ചെറിയാന്‍
Newsimg1_20023079
ഡാളസ്സ്: ഡാളസ്സില്‍ ജീവിക്കുന്ന കുട്ടികളില്‍ 37 ശതമാനം ദാരിദ്രത്തില്‍ കഴിയുന്നവരാണെന്ന്­ ഓസ്റ്റിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസി പ്രയോര്‍ട്ടറീസ് പുറത്തിറക്കിയ ‘2016 സ്‌റ്റേറ്റ് ഓഫ് ടെക്‌­സസ് ചില്‍ഡ്രന്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാളസ്സില്‍ കഴിയുന്ന 179020 കുട്ടികളില്‍ ശരിയായ ഭക്ഷണമോ, പോഷകാമശങ്ങളോ ലഭിക്കാത്തവര്‍ 35 ശതമാനം ലാറ്റിനോയും, 34 ശതമാനം കറുത്ത വര്‍ഗക്കാരുമാണെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടി. ടെക്‌­സസിലെ ചില പ്രധാന സിറ്റികളെ കുറിച്ച് നടത്തിയ പഠനത്തില്‍ ഏറ്റവും കീടുതല്‍ ദാരിദ്രം അനുഭവിക്കുന്നവര്‍ ഡാളസ്സിലാണ്.

ദാരിദ്രമനുഭവിച്ചു വളരുന്ന കുട്ടികളില്‍ അക്രമവാസന വര്‍ദ്ധിച്ചുവരുന്നതായി പബ്ലിക്ക് ഹെല്‍ത്തിനെ കുറിച്ചു നടന്ന പഠനത്തില്‍ ഇന്റര്‍ നാഷണല്‍ ജര്‍ണല്‍ വെളിപ്പെടുത്തുന്നു.

2013 മുതല്‍ ഡാളസ്സ് ഇന്‍ഡിപെന്റന്റ് സ്­കൂള്‍ ഡിസ്ട്രക്റ്റില്‍ പഠിച്ചിരുന്ന എല്ലാ കുട്ടികള്‍ക്കും കുറഞ്ഞ നിരക്കില്‍ ഉച്ച ഭക്ഷണം നല്‍കിയിരുന്നുവെങ്കിലും 89 ശതമാനത്തിനും സൗജന്യ ഭക്ഷണമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2016 അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ ഭക്ഷണം നല്‍കി വരുന്നതായി ഡി. ഐ. എസ്. ഡി അധികൃതര്‍ പറഞ്ഞു.

തദ്ദേശവാസികളായ ഡാളസ്സിലെ പല സാമൂഹിക സാംസ്­കാരിക സംഘടനകളും കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതില്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓണാഘോഷം ഒഴിവാക്കി കേരളത്തില്‍ അനാഥാലയങ്ങളില്‍ കഴിയുന്നവര്‍ക്ക് ആഹാരം നല്‍കുന്നതിന് ഡാളസ്സിലെ അംഗുലി പരിമിതമായ സംഘടന കാഴ്ചവെച്ച ഉദാത്ത മാതൃക മറ്റു മലയാളി സംഘടനകള്‍ കൂടി പിന്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഡാളസ്സില്‍ കഴിയുന്ന ദരിദ്രരായ കുട്ടികളുടെ പ്രശ്‌­നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുവാന്‍ കഴിയും.