ഡാളസ് ഐ.എസ്.ഡി.യിലെ ഏറ്റവും പ്രായകുറഞ്ഞ അദ്ധ്യാപിക അനധികൃത കുടിയേറ്റക്കാരി

09:45am 03/7/2016

– പി.പി.ചെറിയാന്‍
unnamed
ഡാളസ്: അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ഡാളസ് ഐ.എസ്.ഡിയിലെ അദ്ധ്യാപകരില്‍ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യാപികയായിരിക്കും, അമേരിക്കയിലേക്ക് യാത്രാരേഖകളില്ലാതെ കുടിയേറിയ പത്തൊമ്പതു വയസ്സുക്കാരി മെലിസ സൈമണ്‍.
പത്തൊമ്പത് വയസ്സില്‍ ടെക്‌സസ് ടെക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, റ്റീച്ചിങ്ങ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മെലിസക്ക് പ്ലസന്റ് ഗ്രോവ് എലിമെന്ററി സ്‌ക്കൂള്‍ അദ്ധ്യാപികയായി ഇതിനകം തന്നെ നിയമനം നല്‍കിയതായി പ്രിന്‍സിപ്പല്‍ ജെനിഫര്‍ ടെക് ലന്‍ ബര്‍ഗ് പറഞ്ഞു.

പഠനത്തില്‍ മറ്റു കുട്ടികല്‍ക്ക് പ്രചോദനം നല്‍കുന്നതിന് മെലിസക്ക് കഴിയുമെന്ന് പ്രിന്‍സിപ്പള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സ്പാനിഷും, ഇംഗ്ലീഷും ഭംഗിയായ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന സമര്‍ത്ഥയായ അദ്ധ്യാപികയായിരിക്കും ഇവരെന്ന് ജെനിഫര്‍ കൂട്ടിചേര്‍ത്തു.

ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഫുഡ് അറൈയ് വല്‍സ്(DACA) പ്രോഗ്രാമില്‍ പതിനാറു വയസ്സിനു താഴെ അമേരിക്കയില്‍ എത്തി താമസമാക്കുകയും ഇപ്പോള്‍ 31 വയസ്സിനുമുകളില്‍ പ്രായമില്ലാത്തവര്‍ക്കും നല്‍കിയ ആനുകൂല്യമാണ് മെലിസക്ക് തുണയായത്. അദ്ധ്യാപക ജോലി ലഭിച്ചതില്‍ ഒബാമയോടും, പ്രിന്‍സിപ്പാളിനോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്ന് മെലിസ നന്ദിയോടു സ്മരിക്കുന്നു