ഡാളസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഓണം ആഘോഷിച്ചു

09:35 pm 18/9/2016

– സന്തോഷ് പിള്ള
Newsimg1_22882672
ഡാളസ്: മാവേലിയുടെ ആഗമനം പ്രതീക്ഷിച്ച്­ ഡാലസ്സിലെയും സമീപ പ്രദേശങ്ങളിലേയും ഭക്തജനങ്ങള്‍ കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങി ക്ഷേത്രാങ്കണത്തില്‍ രാവിലെ മുതല്‍ എത്തിക്കൊണ്ടിരുന്നു. രാജകീയ പ്രൌഡിയോടെ മഹാബലി ഒരുങ്ങിവന്നപ്പോള്‍ ഓണത്തിന്റെ ആവേശം വാനോളമെത്തി. എഴുന്നള്ളത്തിനു അകമ്പടി സേവിച്ചത്, പല്ലാവൂര്‍ ശ്രീധരന്‍ അഭ്യസിപ്പിച്ച താളമേളക്കാരായിരുന്നു. ക്ഷേത്രത്തിന്റെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറിയ വിവിധ കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. മലബാര്‍ പ്രദേശത്തെ ആചാരമായ ഓണപൊട്ടന്റ്‌റെ ആഗമനം എല്ലാവരിലും കൌതുകം ഉളവാക്കി.

വാഴയിലയില്‍ വിളമ്പിയ ആവിപറക്കുന്ന ചോര്‍, പരിപ്പ്,പപ്പടത്തില്‍ തുടങ്ങി, പച്ചമോരില്‍ അവസാനിക്കുന്നതുവരെ രുചികള്‍ ആസ്വദിച്ച് എല്ലാവരും ഓണം ഉണ്ടു. നാട്ടില്‍ നിന്നും കൊണ്ടുവന്ന ബോളി പാല്പായസത്തിനോപ്പം വിളമ്പുന്നതും കാണുവാന്‍ സാധിച്ചു. ചിട്ടയും അടുക്കുമായി വിളംബാന്‍ സാധിച്ചത് അനേകം പ്രവര്‍ത്തകരുടെ ആശ്രാന്ത പരിശ്രമം കൊണ്ടാണെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്­ ഗോപാലപിള്ള അഭിപ്രായപെട്ടു. അച്ചാറുകള്‍, ഇഞ്ചിക്കറി ഉള്‍പടെയുള്ള എല്ലാ വിഭവങ്ങളും ക്ഷേത്രത്തില്‍ പാകം ചെയ്യുവാന്‍ അനേകം ഭക്തജനങ്ങള്‍ കൈമെയ് മറന്നു സഹായിച്ചു എന്ന് പാചകത്തിന് മേല്‍നോട്ടം വഹിച്ച ട്രസ്റ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിള്ള അറിയിച്ചു. സന്തോഷ് പിള്ള അറിയിച്ചതാണിത്.