ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ ദേവാ­ല­യ­ത്തില്‍ പരി.മാതാ­വിന്റെ സ്വര്‍ഗ്ഗാ­രോ­പണ തിരു­നാള്‍ ഭക്തി­പൂര്‍വ്വം കൊണ്ടാ­ടി

09:34 am 23/8/2016

Newsimg1_12240395
ഡിട്രോ­യിറ്റ്: ഓഗസ്റ്റ് 13­-ാം തീയതി ശനി­യാഴ്ച വൈകു­ന്നേരം ഇട­വക വികാരി ബഹു. രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ചന്‍ തിരു­നാള്‍ കൊടി­യേറ്റ് കര്‍മ്മം നിര്‍വ്വ­ഹി­ച്ചു. തുടര്‍ന്ന് വേലി­യാത്ത് ജേക്കബ് ചാണ്ടിയും ചി­ന്നമ്മയും സംഭാ­വ­ന­യായി നിര്‍മ്മിച്ചു നല്‍കിയ ഗൂഡ­ല്ലൂപ്പേ മാതാ­വിന്റെ ഗ്രോട്ടോ വെഞ്ച­രി­ച്ചു. ഗ്രോട്ടോ­യുടെ നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി­യത് റ്റോബി മണി­മ­ലേത്തും സംഘ­വു­മാ­ണ്. ഡിട്രോ­യിറ്റ് സെന്റ് തോമസ് സീറോ മല­ബാര്‍ കത്തോ­ലിക്കാ ഇട­വക വികാരി ബഹു. മൂലേ­ച്ചാ­ലില്‍ റോയി­യ­ച്ചന്‍ ലദീ­ഞ്ഞും, ആഘോ­ഷ­മായ പാട്ടു­കുര്‍ബാന ബഹു. രാമ­­ച്ചനാട്ട് ഫിലി­പ്പ­ച്ചനും, വചന സന്ദേശം റോക്ക്‌ലാന്റ് വെസ്റ്റ് ചെസ്റ്റര്‍ ബ്രോങ്ക്‌സ് കണ­ക്ടി­ക്കട്ട് ക്‌നാനായ കത്തോ­ലിക്ക മിഷന്‍ ഡയ­റ­ക്ടര്‍ ബഹു. ആദോ­പ്പ­ള്ളില്‍ ജോസ­ച്ചനും നല്‍കി. ലൈവ് ഓര്‍ക്ക­സ്ട്ര­യോ­ടുകൂടി മാക്‌സിന്‍ ഇട­ത്തി­പ്പ­റ­മ്പി­ലിന്റെ നേതൃ­ത്വ­ത്തില്‍ സെന്റ് മേരീസ് ക്വയര്‍ ഡിട്രോ­യിറ്റ് നട­ത്തിയ ഗാന­മേള ഏറെ ശ്രദ്ധ നേടി. സ്‌നേഹ­വി­രുന്നു മുമ്പാകെ പ്രസു­ദേ­ന്തി­മാരെ പ്രതി­നി­ധാനംചെയ്തു ശ്രീ. മാത്യൂസ് ചെരു­വില്‍ ഏവര്‍ക്കും നന്ദി പറ­ഞ്ഞു.

ഓഗ­സ്റ്റ് 14­-ന് ഞായ­റാഴ്ച തിരു­നാള്‍ ദിന­ത്തിലെ പ്രധാന കാര്‍മ്മി­ക­നായ ബഹു. ആദോ­പ്പ­ള്ളില്‍ ജോസ­ച്ചന്‍ സ്ലോസേ പാടി പരി. മാതാ­വിന്റെ തിരു­സ്വ­രൂപം ധൂപി­ക്കു­കയും ആഘോ­ഷ­മായ തിരു­നാള്‍ പാട്ടു­കുര്‍ബാ­നയും അര്‍പ്പി­ച്ചു. PIMF(Pontifical Institute for Foriegn Mission) റീജി­യ­ണല്‍ സുപ്പീ­രി­യര്‍ ബഹു. പള്ളി­പ്പ­റ­മ്പില്‍ ജോര്‍ജ­ച്ചന്‍ ലദീഞ്ഞ് നട­ത്തു­കയും, വചന സന്ദേശം ഫാ. ജോസഫ് പുളി­ന്താ­നവും (മാ­ന­ന്ത­വാടി രൂപ­ത) നല്‍കി.

ഡിട്രോ­യിറ്റ് സെന്റ് ജോസഫ് സീറോ മല­ങ്കര കത്തോ­ലിക്ക ഇട­വക വികാരി ബഹു. പത്രോ­സ­ച്ചന്‍ തിരു­നാള്‍ പ്രദ­ക്ഷിണം നയി­ച്ചു. തുടര്‍ന്ന് പരി. കുര്‍ബാ­ന­യുടെ ആശീര്‍വാദം ബഹു. ചക്കി­യാന്‍ ജോയി­യച്ചനും നല്‍കി. ജോസ് ലൂക്കോസ് പള്ളി­ക്കി­ഴ­ക്കേ­തി­ലി­ന്റെയും വിനോദ് കോണ്ടൂര്‍ ഡേവി­ഡി­ന്റെയും നേതൃ­ത്വ­ത്തില്‍ സെന്റ്. മേരീസ് ചെണ്ട­മേളം ടീം പ്രദ­ക്ഷി­ണ­ത്തിനു മേള­ക്കൊ­ഴു­പ്പേ­കി. പ്രസു­ദേ­ന്തി­മാ­രായ രാജു&സിമി തൈമാ­ലി­ലും, മാത്യൂസ് & മേഴ്‌സി ചെരു­വി­ലും, ജോസ് & ഓമന ചാരം­ക­ണ്ട­ത്തിലും പാരിഷ് കൗണ്‍ സി­ലി­നൊപ്പം തിരു­നാള്‍ ഭംഗി­യോടും ഭക്തി­യോടും കൂടി നട­ത്താന്‍ നേതൃത്വം നല്‍കി.

ജെയിസ് കണ്ണ­ച്ചാന്‍പ­റ­മ്പില്‍ അറിയിച്ചതാണിത്.