സ്വതന്ത്ര ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ നേതൃത്വത്തില്‍ ആചരിച്ചു

11:27 am 23 /8/2016

– സിനു പാലയ്ക്കത്തടം
Newsimg1_21259310

ചിക്കാഗോ: ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരത്തിലൂടെ രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ ധീര ദേശാഭിമാനികളെ അനുസ്മരിക്കുന്നതിനായി നൈല്‍സിലുള്ള രുചി റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ ദേശഭക്തിയുടെ അലയൊലികള്‍ ഉയര്‍ന്നു. 1947-കളില്‍ നിരവധിയായ നാട്ടുരാജ്യങ്ങളും പട്ടിണിയും, രോഗവും, ജാതിമത സംഘര്‍ഷങ്ങളും, അന്ധവിശ്വാസങ്ങളും, കഷ്ടപ്പാടുകളുമായി കിട്ടിയ അന്നത്തെ ദരിദ്രരാജ്യത്തെ, ഇന്നത്തെ നിലയിലുള്ള ഒരു വന്‍ രാഷ്ട്രമാക്കി മാറ്റിയെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും, നമ്മുടെ മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ത്യാഗസന്നദ്ധരായ സ്വാതന്ത്ര്യസമര സേനാനികളെ സമ്മേളനത്തില്‍ ഓര്‍ക്കുവാനും, അവര്‍ ഉയര്‍ത്തിപ്പിടിച്ച മാനുഷികമൂല്യങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും ഈ സ്വാതന്ത്ര്യദിനത്തില്‍ ഐ.എന്‍.ഒ.സി നേതാക്കള്‍ പ്രതിജ്ഞ ചെയ്തു.

ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടോമി അംബേനാട്ട്, ആര്‍.വി.പി ലൂയി ചിക്കാഗോ, ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, ജോര്‍ജ് മാത്യു, മനു നൈനാന്‍, ടോമി വടക്കുംചേരി, ജോസ് കാവിലവീട്ടില്‍, ജോണ്‍സണ്‍ മാളിയേക്കല്‍, ജോണി വടക്കുംചേരി, സന്തോഷ് കറ്റൂക്കാരാന്‍, ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍, ചാക്കോ ചിറ്റിലക്കാട്ട്, ജോസ് പിണര്‍കയില്‍, സാബു അച്ചേട്ട്, വൈശാഖ് ചെറിയാന്‍ എന്നിവര്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. സിനു പാലയ്ക്കത്തടം ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.