ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു.

07:30 am 28/6/2017

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ൾ​കൂ​ടി മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഒ​ടി​ക്കു​ഴി​യി​ൽ മൊ​യ്തീ​ൻ ആ​ണു മ​രി​ച്ച​ത്. ഇ​തോ​ടെ ചൊവ്വാഴ്ച പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

കൊ​ല്ലം പ​ഴ​യ കോ​ട്ടം​ക​ര അ​ഫ്സ​ൽ (13), സു​ധാ​ദേ​വി (40), കൊ​ല്ലം തെ​ക്കും​ഭാ​ഗം അ​ജി​ത്കു​മാ​ർ (36), തൃ​ശൂ​ർ പു​തു​ർ വ​ത്സ​ല (60), കൊ​ണ്ടാ​ഴി അ​ന്പി​ളി (38) മ​ല​പ്പു​റം വാ​ഴ​ക്കാ​ട് അ​പൂ​ർ​വ (ര​ണ്ട്), പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ കു​ഞ്ഞു ല​ക്ഷ്മി​യ​മ്മ (74) എ​ന്നി​വ​രാ​ണ് ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്നു മ​രി​ച്ച​ത്. മ​ല​പ്പു​റം മൊ​റ​യൂ​ർ ഷ​ഹാ​ബു​ദീ​ൻ (ഒ​ന്ന​ര) എ​ച്ച്1 എ​ൻ1 മൂ​ല​മാ​ണ് മ​രി​ച്ച​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചൊവ്വാഴ്ച 23633 പേ​ർ പ​നി പി​ടി​പെ​ട്ടു ചി​കി​ത്സ തേ​ടി​യ​താ​യാ​ണു ക​ണ​ക്ക്.