ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയില്‍

05.29 AM 01-09-2016
donaldtrupp_30082016
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയില്‍ എത്തി. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. അനധികൃത കുടിയേറ്റം അവസാനിപ്പിക്കല്‍, അതിര്‍ത്തിയില്‍ മതിലോ മറ്റെന്തെങ്കിലുമോ നിര്‍മിക്കുക, അതിര്‍ത്തി വഴിയുള്ള മയക്കുമരുന്ന് വ്യാപാരവും ആയുധക്കടത്തും തടയല്‍, വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍(നാഫറ്റ്) മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചു. എന്നാല്‍ മതില്‍ നിര്‍മിക്കാന്‍ ആര് പണം മുടക്കും എന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. മെക്‌സിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ട്രംപ് അരിസോണയിലേക്ക് പോകും.
മെക്‌സിക്കന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണു ട്രംപ് മെക്‌സിക്കോയില്‍ എത്തിയത്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് എതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രഭാഷണം നടത്താന്‍ നിശ്ചയിച്ചതിനു പിന്നാലെയാണ് ട്രംപ് മെക്‌സിക്കന്‍ പര്യടനം നടത്തുന്നത്.