ഡൽഹിയിൽ പോലീസുകാരൻ ജീവനൊടുക്കി

02.06 AM 31/10/2016
460rolndamo13
ന്യൂഡൽഹി: ഡൽഹിയിൽ പോലീസ് ഉദ്യോഗസ്‌ഥൻ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ്കോൺസ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ഡൽഹി പോലീസിലെ സ്പെഷൽസെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.