തടവു ചാടിയ സംഭവം എന്‍.ഐ.എ അന്വേഷിക്കും

09:33 am 01/11/2016
download (3)
ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് എട്ടു പേര്‍ തടവു ചാടിയ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കും. ജയില്‍ ചാടിയതിനെക്കുറിച്ചാണ് പ്രധാന അന്വേഷണം. അവരെ ഏറ്റുമുട്ടലില്‍ വധിച്ചത് പൊലീസിന്‍െറ ധീരതയായി സംസ്ഥാന ഭരണകൂടവും കേന്ദ്രവും ബി.ജെ.പിയും വിശേഷിപ്പിക്കുന്നതിനിടയില്‍, ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച അന്വേഷണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ഒന്നും പറഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് തീരുമാനം. സുരക്ഷാ പിഴവ്, ജയില്‍ ചാട്ടത്തിന്‍െറ ഭീകര ബന്ധം തുടങ്ങിയ വശങ്ങളാണ് എന്‍.ഐ.എ അന്വേഷണത്തില്‍ പ്രധാനമാവുക. സുരക്ഷാ വീഴ്ച മുന്‍നിര്‍ത്തി ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തതതിനു പിന്നാലെയാണ് എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം മറികടക്കാനുള്ള ശ്രമം കൂടിയാണ് ഈ തീരുമാനം.