തട്ടേക്കാട് പക്ഷിസങ്കേത പരിധിയില്‍നിന്ന് ആറ് ഉരഗ ജീവികളെയും നാല് ഉഭയജീവികളെയും കണ്ടത്തെി.

10:05am 11/07/2016
ekg-BIRD-1_1

കോതമംഗലം: തട്ടേക്കാട് ബേര്‍ഡ് മോണിറ്ററിങ് സെല്ലും കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി ഗവേഷകവിഭാഗവും സംയുക്തമായി നടത്തിയ സര്‍വേയിലാണ് തട്ടേക്കാട്ട് പുതിയ ജീവിവര്‍ഗങ്ങളെ കണ്ടത്തെിയത്. മുമ്പ് കണ്ടത്തെിയ 30 ഉരഗ ജീവികള്‍ക്കും 15 ഉഭയജീവികള്‍ക്കും പുറമെയാണിത്. വിശദവിവരങ്ങള്‍ ഒരാഴ്ചക്കകമേ ലഭ്യമാകൂ.

തട്ടേക്കാട് പക്ഷിസങ്കേതത്തിലെ സര്‍വേയില്‍ കണ്ടെത്തിയ പുതിയ ജീവിവര്‍ഗങ്ങള്‍

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി പക്ഷിസങ്കേതത്തെ ഏഴിടങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. പീച്ചിയിലെ 50 ഗവേഷകവിദ്യാര്‍ഥികളും 20 പരിസ്ഥിതിപ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരും അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. കാലാവസ്ഥ വ്യതിയാനം, ആഗോള താപനം എന്നിവ വന്യജീവികളുടെ ആവാസവ്യവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനാണ് സര്‍വേ നടത്തിയത്.

തട്ടേക്കാട് പക്ഷിസങ്കേതത്തിലെ സര്‍വേയില്‍ കണ്ടെത്തിയ പുതിയ ജീവിവര്‍ഗങ്ങള്‍