തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു.

01:32 pm 12/10/2016
download (7)
ചെന്നൈ: തമിഴ്​നാട്ടിലെ മധുരക്ക്​ സമീപം ബസ്​ യാത്രക്കാരൻ വെടിയേറ്റു മരിച്ചു. കറുപ്പസ്വാമി എന്നയാളാണ്​ മരിച്ചത്​. ബസിൽ വെടിവെപ്പ്​ നടത്തിയ രണ്ടുപേർ രക്ഷപ്പെട്ടു.

ബുധനാഴ്ച രാവിലെ മധുരക്ക്​ 80 കിലോമീറ്റർ അകലെ വിരുദനഗർ ജില്ലയിലെ സത്തൂരിലാണ്​ സംഭവം. കോവിൽപ്പട്ടിയിൽ നിന്നും നിന്നും കറുപ്പസ്വാമിക്കൊപ്പം ബസിൽ കയറിയ രണ്ടുപേരാണ്​ അക്രമം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. കോവിൽപ്പട്ടിയിൽ നിന്നും 25 കിലോമീറ്ററോളം യാത്രചെയ്​ത്​ സത്തൂരിൽ എത്തിയ ശേഷമാണ്​ കറുപ്പസ്വാമിക്കെതിരെ വെടിയുതിർത്തത്​. ബസിലെ മറ്റു യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. പൊലീസ്​ പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.