തമിഴ്​നാട്ടിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമി .

03:34 pm 6/10/2016

download

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങിന്​കത്തയച്ചു. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ, തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്​. സർവീസിൽ നിന്നും വിരമിച്ച ചീഫ്​ സെക്രട്ടറിയാണ്​ ഇ​പ്പോൾ സംസ്​ഥാനം ഭരിക്കുന്നത്​. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.

ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണെന്നും സുബ്രമണ്യൻ സ്വാമി കത്തിൽ പറയുന്നു. സർക്കാർ ഭരണം ഇല്ലാതായതോടെ തമിഴ്​നാടി​െൻറ തെക്കൻ ഭാഗങ്ങളിൽ ​െഎ.എസ്, നക്​സൽ, എൽ.ടി.ടി.ഇ പോലുള്ള ഭീകര സംഘടനകൾ തമ്പടിച്ചിരിക്കുകയാണ്​. ജയലളിത പുർണ ആരോഗ്യ സ്​തിഥിയിലേക്ക്​ വരുന്നത്​ വരെ ആറ്​ മാസത്തേക്ക് നിയമസഭ സസ്​പെൻറ്​ ചെയ്​ത്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്​ സ്വാമി കത്തിൽ പറയുന്നു. ചെ​ന്നൈയിലും തെക്കൻ ജില്ലകളിലും ഭീകര പ്രവർത്തനങ്ങൾ ശക്​തി പ്രാപിച്ചതിനെ തുടർന്ന്​ ആ സ്​ഥലങ്ങളിൽ പ്രത്യേക സൈനിക നിയമമായ അഫ്സപ പ്രഖ്യാപിക്കണമെന്നും കത്തിൽ പറയുന്നുണ്ട്​.