തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍

10:16am 03/7/2016
download (1)

ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ഒന്‍പതു നഗരങ്ങളെ കൂടി നഗര വികസന മന്ത്രാലയം സ്മാര്‍ട്ട് സിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തെ കൂടാതെ പാറ്റ്‌ന, ബംഗളൂരു, അമരാവതി, ഇറ്റാനഗര്‍,ഗംഗാടോക്, റായ് ബറെലി, മീററ്റ് തുടങ്ങിയ നഗരങ്ങളെയാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കഴിഞ്ഞ ജനുവരിയില്‍ 20 നഗരങ്ങളെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കുന്ന നഗരങ്ങളുടെ അഞ്ചുവര്‍ഷത്തെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് നൂറോളം സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.