സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് 10 മരണം; ഇന്ത്യക്കാര്‍ക്ക് പരിക്ക്

10:15am 03/7/2016

download

തായിഫ് :സൗദി അറേബ്യയിലെ തായിഫ്-റിയാദ് റോഡിലെ റിദ് വാനില്‍ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍പെട്ടവരില്‍ മലയാളികളുണേ്ടാ എന്ന് വ്യക്തമായിട്ടില്ല.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഇവരെ തായിഫ് കിംഗ്് അബ്ദുല്‍ അസീസ്, കിംഗ്് ഫൈസല്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് ഒട്ടേറെ തവണ മറിഞ്ഞ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അറബ് വംശജരാണ് ബസില്‍ യാത്ര ചെയ്തിരുന്നവരില്‍ ഏറെയും. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.