തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ബി.ജെ.പി നേതാവിന്‍റെ മകനെ മോചിപ്പിച്ചു

O8:42 PM 09/09/2016
images (1)
ന്യൂഡല്‍ഹി: അസമില്‍ ഉല്‍ഫ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ ബി.ജെ.പി നേതാവിന്‍റെ മകനെ മോചിപ്പിച്ചു. ബി.ജെ.പി നേതാവ് രത്നേശ്വര്‍ മൊറാന്‍റെ മകന്‍ കുല്‍ദീപ് മൊറാനെ(27) ആഗസ്റ്റ് ഒന്നിനാണ് ഉല്‍ഫ(ഐ) വിഭാഗം തീവ്രവാദികള്‍ കടത്തികൊണ്ടുപോയത്.

അസം- അരുണാചല്‍ പ്രദേശ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും തട്ടികൊണ്ടുപോയ കുല്‍ദീപിനെ മോചിപ്പിക്കാന്‍ ഒരു കോടി രൂപ നല്‍കണമെന്ന് തീവ്രവാദികള്‍ വിഡിയോ ക്ളിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. കുല്‍ദീപിനെ ഉള്‍പ്പെടുത്തികൊണ്ട് ചിത്രീകരിച്ച വിഡിയോയില്‍ പണം നല്‍കിയില്ളെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിയുയര്‍ത്തി. വെള്ളിയാഴ്ച രാവിലെ മ്യാന്‍മര്‍-അരുണാചല്‍ ബോര്‍ഡറില്‍ കുല്‍ദീപിനെ മോചിപ്പിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ മോചന ദ്രവ്യമായി രൂപ നല്‍കിയോ എന്ന കാര്യം വ്യക്തമല്ല.