തുടര്‍ വിജയങ്ങള്‍ക്ക് ഒടുവില്‍ സാനിയയും ഹിംഗിസിനും തോല്‍വി

11:02am 26/2/2016
images (5)

ദോഹ: 41 മത്സരങ്ങളില്‍ തോല്‍വി എന്ത്യെന്ന അറിയാതെ പായുകയായിരുന്ന സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്റെ കുതിപ്പിന് ദോഹയില്‍ തിരിച്ചടിയായി . തുടര്‍ച്ചയായ വിജയങ്ങളുടെ റോക്കാര്‍ഡിലേക്ക് മൂന്നു വിജയത്തിന്റെ അകലം ബാക്കിവെച്ച് ഖത്തര്‍ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തെ ചൈനീസ് ജോഡികളായ എലീന വെസ്‌നിന- ദാരിയ കാസാറ്റിന സഖ്യം പരാജയപ്പെടുത്തി. മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ-സ്വിസ് ജോഡി പരാജയപ്പെട്ടത്.ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സാനിയ സഖ്യം രണ്ടും മൂന്നും സെറ്റുകളില്‍ തോല്‍വി അറിയുകയായിരുന്നു. സ്‌കോര്‍: 2-6, 6-4, 10-5. മത്സരം ഒരുമണിക്കൂറും 24 മിനിട്ടും നീണ്ടു നിന്നു. ജാനാ നോവോത്‌ന-ഹെലെന സുകോവ സഖ്യത്തിന്റെ 44 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡാണ് സാനിയക്കും ഹിംഗിസിനും നഷ്ടമായത്.