തുലാവർഷം ചതിച്ചു: കേരളം വരളുന്നു

12.55 PM 11/11/2016
image_760x400
പാലക്കാട്: തുലാവർഷം ചതിച്ചതോടെ കേരളം കടുത്ത വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുന്നു . മധ്യകേരളത്തിൽ ഭൂഗർഭജലവിതാനം മൂന്ന് മീറ്ററിലേറെ താഴ്ന്നതായി ജലവിഭവ വകുപ്പിന്‍റെ കണക്ക്. കിണറുകളിൽ വെള്ളം വറ്റി തുടങ്ങിയതോടെ ജനങ്ങളും ആശങ്കയിലാണ്.
വരൾച്ചയിലും വറ്റാത്ത നീരുറവ. പത്തനംതിട്ട ആനിക്കാട്ടെ മൂപ്പതിലേറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ. തുലാപ്പെയ്ത്തിൽ ഏതാണ്ട് കിണർ നിറയേണ്ട സമയത്താണ് ഈ കാഴ്ച. വറ്റി വരണ്ട് അടിത്തട്ട് കാണാം . ഉള്ള വെള്ളം ചെറിയ പാത്രങ്ങൾ ഉപയോഗിച്ച് കോരി കുടിക്കാനായി ഒന്നോ രണ്ടോ കുടം നാട്ടുകാർ പങ്കിട്ടെടുക്കും.
പത്തനംതിട്ടയിലെ മാത്രമല്ല ആലപ്പുഴയിലേയും കോട്ടയത്തേയും ഇടുക്കിയിലേയും എറണാകുളത്തേയും സ്ഥിതി ഗുരുതരമാണ്. .5 മുതൽ മൂന്ന് മീറ്ററിലേറെ ഭൂഗർഭ ജലവിതാനം താഴ്ന്നതായാണ് ജലവിഭവ വകുപ്പിന്‍റെ കണക്ക്. ജലവിതാനം താഴ്ന്നതോടെ വെള്ളം മലിനമാകുന്നു.
വെള്ളം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ 75 ശതമാനം ഉപോഗം കുറക്കാൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും നടപ്പായിട്ടില്ല. വൈകിയെങ്കിലും തുലാവർഷ മഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് പോകുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.