അഫ്ഗാനിലെ ജർമൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; രണ്ടു മരണം

12.56 PM 11/11/2016
Germanconsulate_1111
മസാർ–ഇ–ഷരീഫ്: വടക്കൻ അഫ്ഗാനിസ്‌ഥാനിലെ ജർമൻ കോൺസുലേറ്റിനുനേരെ താലിബാൻ നടത്തിയ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ മരിക്കുകയും 32 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച മസാർ–ഇ–ഷരീഫിലെ കോൺസുലേറ്റിനു സമീപമായിരുന്നു സംഭവം. ഭീകരർ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് കോൺസുലേറ്റിന്റെ മതിലിൽ ഇടിച്ചുകയറ്റുകയായിരുന്നു.

കഴിഞ്ഞാഴ്ച കുണ്ടുസ് പ്രവിശ്യയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ അടക്കം 32 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായിരുന്നു കോൺസുലേറ്റ് ആക്രമണമെന്ന് താലിബാൻ വക്‌താവ് അറിയിച്ചു. താലിബാൻ ആക്രമണത്തിൽ രണ്ടു അമേരിക്കൻ സൈനികരും മൂന്നു അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു കുണ്ടുസിൽ യുഎസ് ആക്രമണം നടത്തിയത്.