സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

12.58 PM 11/11/2016
Zakir_Hussian_CPM_leader_760x400
തിരുവനന്തപുരം: ഗുണ്ടാകേസിൽ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയുംപറ്റി തെറ്റിദ്ധാരണകൾ പരത്താൻ പ്രചാരണങ്ങൾ നടക്കുന്നതായും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി പോലീസ് കേസെടുത്തിരിക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നും കോടിയേരി ആരോപിക്കുന്നു.
സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിന് മുൻ യുഡിഎഫ് ഭരണകാലത്ത് രാഷ്ര്‌ടീയമായി ചുമത്തപ്പെട്ടതാണെന്നും കോടിയേരി വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചപ്പോൾ ആരോപണവിധേയർക്കെതിരെ ശക്‌തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അതുപ്രകാരം പോലീസ് നടപടി സ്വീകരിച്ച് എറണാകുളത്ത് ഒരു തട്ടിപ്പുസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ ക്രിമിനൽ കുറ്റക്കാർ ആരും പാർട്ടി അംഗങ്ങളല്ല. അതിൽ സിദ്ദിഖ് എന്നയാൾ പാർട്ടി നേതാവാണെന്ന വിധത്തിൽ ചില മാധ്യമങ്ങൾ ചിത്രീകരിച്ചെങ്കിലും അത് വസ്തുതകൾക്ക് നിരക്കുന്നതല്ല– കോടിയേരി പറഞ്ഞു. സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണ്.
ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിന് മുൻ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്ത നൂറുകണക്കിനു സിപിഎം പ്രവർത്തകരെ യുഡിഎഫ് സർക്കാർ കാപ്പ നിയമപ്രകാരം ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം ഭരണനയത്തിന്‍റെ ഭാഗമായാണ് ഏരിയ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനെയും 14 കേസിൽ പ്രതിയാക്കിയതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.