തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവര്‍

07:37 am 01/3/2017

– എബി മക്കപ്പുഴ
Newsimg1_79831910

ഡാളസ്: ഇന്ത്യക്കാരെ സംബന്ധിച്ചു നല്ലൊരു ചൊല്ലുണ്ട് തുള്ളിക്കിടം കൊടുത്താല്‍ തള്ളിക്കയറുന്നവരാണെന്നു.അതിശയിക്കേണ്ട, മൂന്നു ലക്ഷത്തില്‍ പേര്‍ ഇഡ്യക്കാര്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ കഴിയുന്നവരാണ്. അമേരിക്കയിലേക്ക് നിയമപരമായി വരുവാനുള്ള എല്ലാ സ്വാതന്ത്ര്യവും അമേരിക്കന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിയമം ലംഘനം നടത്തി ഇന്‍ഡ്യയില്‍ ജീവിച്ചു പരിചയിച്ചവര്ക്ക് എവിടെ ചെന്നാലും നിയമത്തോട് പുച്ഛമാണ്. കൂടുതല്‍ അന്വേഷണത്തിലേക്കു കടന്നപ്പോള്‍ ഇന്ത്യക്കാര്‍ കടന്നുകൂടിയ മാര്‍ഗ്ഗവും, കാട്ടുന്ന നിയമലംഘനവും ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. അര്‍ഹിക്കുന്ന ശിക്ഷ ഇങ്ങനെയുള്ളവര്‍ അനുഭവിച്ചേ മതിയാവു.

അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടു കെട്ടും. മറ്റൊരു രാജ്യത്തു വന്നു കുറുക്കു വഴികള്‍ തെരഞ്ഞെടുത്തു കോടിപതികളായി വിലസുമ്പോള്‍ നിങ്ങളോക്കെ ഒരു കാര്യം മറന്നു.പല നാള്‍ കാക്കുന്നവര്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നുള്ള യാഥാര്‍ത്ഥ്യം.

അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നവരെ കുടി ഒഴിപ്പിക്കുക എന്ന പുതിയ ബില്ല് നാളെ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഒപ്പുവയ്ക്കും എന്നാണ് സൂചന. ആ ബില്ലില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി ഒരു എന്തെങ്കിലും പ്രത്യക പരിഗണനയൊന്നുമില്ല. രാജ്യത്തിന്റെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കും.