ഡൽഹിയിൽ ബോംബ് ഭീഷണി.

07:35 am 01/3/2017
download (9)
ന്യൂഡൽഹി: ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നു മധ്യപ്രദേശിലെ ജബൽപൂർ എസ്പിക്കാണു സന്ദേശമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.ചൊവ്വാഴ്ച 6.30ന് ഈ വിവരം ജബൽപൂർ എസ്പി ഡൽഹി പോലീസിനെ അറിയിച്ചു. ഇതേതുടർന്നു പോലീസ് ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി.

ജബൽപൂർ എസ്പിയുടെ മൊബൈൽ ഫോണിലേക്കാണു സന്ദേശമെത്തിയത്. ഇത് വ്യാജ സന്ദേശമാണെന്നു സംശയിക്കുന്നതായി പോലീസ് മേധാവി അറിയിച്ചു.