Default title

07:34 am _01/3/2017

Newsimg1_35809104

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പര്യടനത്തിനു തയാറെടുക്കുന്ന സൗദി രാജാവ് ഒപ്പം കരുതുന്ന വസ്തുവകകളില്‍ കണ്ണുതള്ളി ലോകം. 459 മെട്രിക് ടണ്‍ ഭാരം വരുന്ന ലഗേജാണ് രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഒന്പതുദിന പര്യടനത്തിനായി തയാറാക്കിയിട്ടുള്ളതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

രണ്ട് മെഴ്‌സിഡസ് ബെന്‍സ് എസ് 600 ലിമോസിന്‍ കാറുകളും രണ്ട് ഇലക്ട്രിക് എലവേറ്ററുകളും ഉള്‍പ്പെടെയാണിത്. 5721 ജോലിക്കാരെയാണ് സൗദി രാജാവിന്റെ ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്തോനേഷ്യന്‍ എയര്‍െ്രെഫറ്റ് കന്പനി നിയോഗിച്ചിരിക്കുന്നത്. 1500 ആളുകള്‍ അടങ്ങുന്ന സംഘമാണ് രാജാവിനൊപ്പം ഇന്തോനേഷ്യയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 10 മന്ത്രിമാര്‍, 25 രാജകുമാരന്‍മാര്‍, 100 സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. 2015ല്‍ യുഎസ് സന്ദര്‍ശനവേളയില്‍ ജോര്‍ജ്ടൗണിലെ ഫോര്‍ സീസണ്‍ ഹോട്ടല്‍ മുഴുവനായി സൗദി രാജാവിന്റെ സംഘം ബുക്ക് ചെയ്തിരുന്നു.

46 വര്‍ഷത്തിനുശേഷമാണ് ഒരു സൗദി രാജാവ് ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിലുടെ ലക്ഷ്യമിടുന്നത്.