തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു.

07:49 am 2/3/2017

unnamed
ഹൈദരാബാദ്: തെലുങ്കാനയിൽ 27 പേർക്കുകൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 186 പേരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ 27 പേരിലാണു പന്നിപ്പനി കണ്ടെത്തിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 2016 ഓഗസ്റ്റ് ഒന്നു മുതൽ ഇതുവരെ 810 പേർക്ക് പനി സ്ഥിരീകരിച്ചു. 6,041 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. വിവിധ ആശുപത്രികളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങളുമായെത്തുന്നവരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.