തോപ്പില്‍ ജോപ്പന്‍ വരുന്നു

download (8)

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു.
ഗ്രാന്‍ഡ് ഡെ പ്രൊഡക്ഷന്‍സ് ആന്‍ഡ് എസ്.എല്‍. ഗ്രൂപ്പിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

അലന്‍സിയാര്‍, പാഷാ ണം ഷാജി, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ജോപ്പന്റെ സുഹൃത്തുക്കളായി വേഷമിടുന്നത്. സലിംകുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, മോഹന്‍ ജോസ്, ബേബി അക്ഷര തുടങ്ങിയവരും അഭിനയിക്കുന്നു. നിഷാദ് കോയയുടേതാണു തിരക്കഥ. റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് വിദ്യാ സാഗറാണ്. സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.