തോമസ്‌കുട്ടി ബ്രദര്‍ ന്യൂയോര്‍ക്കില്‍ ശുശ്രൂഷിക്കുന്നു

09.55 PM 11-08-2016
unnamed
ജോയിച്ചന്‍ പുതുക്കുളം

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയും (മെഗാ ചര്‍ച്ച്) ലോകത്തില്‍ അതിവേഗം വളരുന്ന സഭകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നതും ആയ കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്നതും ആയ ഡോ. തോമസ് ഏബ്രഹാം (തോമസ്‌കുട്ടി ബ്രദര്‍) ഈയാഴ്ച ന്യൂയോര്‍ക്കില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഓഗസ്റ്റ് 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ രാവിലെ 9.30-നും ഓഗസ്റ്റ് 13-നു ശനിയാഴ്ച വൈകിട്ട് 6.30-നും നടക്കുന്ന പ്രത്യേക ദൈവ വചന രോഗസൗഖ്യ വിടുതല്‍ ശുശ്രൂഷയില്‍ തോമസ്‌കുട്ടി ബ്രദര്‍ ശുശ്രൂഷിക്കുന്നു.

ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ്, എല്‍മോണ്ട്, ന്യൂയോര്‍ക്ക്) നടക്കുന്ന ഈ അനുഗ്രഹീത മീറ്റിംഗിലേക്ക് ജാതിമത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

ഇക്കഴിഞ്ഞയാഴ്ച തോമസ്‌കുട്ടി ബ്രദറിന്റെ ഹൂസ്റ്റണ്‍ മീറ്റിംഗില്‍ പങ്കെടുത്ത അനേകര്‍ക്ക് വളരെ അനുഗ്രഹം ആയിരുന്നു.

1997-ല്‍ കോട്ടയത്ത് നടന്ന ആമോസ് സിംഗിന്റെ മീറ്റിംഗില്‍ ക്രിസ്തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്ത ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനാ യോഗമാണ് കഴിഞ്ഞ 19 വര്‍ഷത്തിലധികമായി കേരളത്തിലും, ലോകരാജ്യങ്ങളിലുമായി പടര്‍ന്നു പന്തലിച്ച സ്വര്‍ഗ്ഗീയവിരുന്ന് സഭയായി മാറിയത്.

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, കാനഡ, ജര്‍മനി, റോം എന്നീ രാജ്യങ്ങളില്‍ അതിവേഗം വളരുന്ന സഭകളില്‍ ഒന്നാണ് സ്വര്‍ഗ്ഗീയ വിരുന്ന്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സഭകളെ പോലെ അമേരിക്കയിലെ ഹെവന്‍ലി ഫീസ്റ്റിന്റെ പ്രധാന സഭയും, ആസ്ഥാനവുമായ ന്യൂയോര്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് വളരെ ചുരുങ്ങിയ കാലംകൊണ്ട് അതിവേഗം വളര്‍ന്നുകഴിഞ്ഞു.

കോട്ടയത്ത് സ്വര്‍ഗ്ഗീയ വിരുന്നില്‍ ബ്രദര്‍ തങ്കുവിന്റേയും ബ്രദര്‍ തോമസ്‌കുട്ടിയുടേയും പ്രത്യേക ആത്മീക ശിക്ഷണത്തില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകരാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ സഭയ്ക്ക് നേതൃത്വം നല്‍കുന്നത്.

2016 ജനുവരി മാസം ഒന്നാം തീയതി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത് ക്രിസ്തീയ പുതുവര്‍ഷ ആരാധന കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. നെഹ്‌റു സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞ പുതുവര്‍ഷ ആരാധനയെ തുടര്‍ന്ന്, സ്വര്‍ഗ്ഗീയ വിരുന്നിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ തങ്കു ബ്രദറിന്റെ മകന്റെ വിവാഹവും നടക്കുകയുണ്ടായി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മന്ത്രി മാത്യു ടി. തോമസ്, മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ഗണേഷ് കുമാര്‍, എം.എല്‍.എമാരായ രാജു ഏബ്രഹാം, ഹൈബി ഈഡന്‍, ജോസ് കെ. മാണി എം.പി, ആന്റോ ആന്റണി എം.പി, ജസ്റ്റീസ് കെ.ടി. തോമസ്, ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം ഫൗണ്ടര്‍ റവ. ഡോ. പി.ജി. വര്‍ഗീസ്, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രമുഖര്‍, വിവിധ രാഷ്ടീയ നേതാക്കള്‍ എന്നിവര്‍ അനുഗ്രഹീത വിവാഹശുശ്രൂഷയില്‍ പങ്കെടുക്കുകയുണ്ടായി.

ന്യൂയോര്‍ക്കില്‍ നടക്കുന്ന മീറ്റിംഗിലേക്ക് ജാതിമതസഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. കടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfeast.org. 732 343 5094, 347 448 0714, 516 200 3229.