തോമസ് പാറയില്‍ അറ്റ്‌ലാന്റയില്‍ നിര്യാതനായി

03:50 pm 23/11/2016

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_55804375
അറ്റ്‌ലാന്റ: പൊയ്യപാറയില്‍ പരേതനായ അപ്രേംകുട്ടിയുടേയും മറിയംകുട്ടിയുടേയും മകന്‍ തോമസ് പാറയില്‍ (58) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26ന് (ശനി) 1.30ന് ലോഗന്‍വീല്‍ സെന്റ് അല്‍ഫോന്‍സ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച് സംസ്കാരം ഇറ്റേര്‍ണഹില്‍ സെമിത്തേരിയില്‍.

ഭാര്യ ഷേര്‍ളി തൃശൂര്‍ അമ്മാടം കാട്ടൂക്കാരന്‍ കുടുംബാംഗം. മക്കള്‍: അപ്രേം, മരിയ. സഹോദരങ്ങള്‍: പരേതയായ ജോളി, എലിസബത്ത് ജോസഫ് മൂഞ്ഞേലി പുത്തന്‍വേലിക്കര, കത്രീന ജോസഫ് കോട്ടൂര്‍ (ജര്‍മനി), മേരി ജോര്‍ജ് അരീക്കാടന്‍ (കാനഡ), അന്നമ്മ തോമസ് പുല്ലൂക്കര, സിസിലി കാഞ്ഞിര (യുഎസ്എ), റാണി ബേബി പുന്നേലിപ്പറമ്പില്‍, റോസ്‌മോള്‍ ജയിംസ് കവലക്കാട്ട്.

പൊതുദര്‍ശനം 25ന് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ സ്‌നേല്‍വില്‍ ഇറ്റേര്‍ണല്‍ഹില്‍ ഫ്യൂണറല്‍ ഹോമില്‍.