08 22 am 6/5/2017
ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിണ്ടിഗൽ- മധുര ദേശീയ പാതയിലായിരുന്നു അപകടം. ബസ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.
മുഖ്യമന്ത്രി പളനി സാമി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരപരിക്കേറ്റവർക്ക് 50,000 രൂപ ചികിത്സാ സഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.