റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി

08:16 am 6/5/2017

ബം​ഗ​ളൂ​രു: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​ന് വീ​ണ്ടും തോ​ൽ​വി. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നോ​ട് 19 റ​ൺ​സി​നാ​ണ് കോ​ഹ്‌​ലി​യും കൂ​ട്ട​രും ഇ​ത്ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 139 റ​ൺ​സി​ന്‍റെ ചെ​റു ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​വാ​തെ ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ 119 റ​ൺ​സി​ന് ബാം​ഗ്ലൂ​ർ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

മ​ന്ദീ​പ് സിം​ഗ് മാ​ത്ര​മാ​ണ് (46) ബാം​ഗ്ലൂ​ർ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. വാ​ല​റ്റ​ത്ത് പ​വ​ൻ നേ​ഗി (21) ​പൊ​രു​തി​യെ​ങ്കി​ലും അ​നാ​വ​ശ്യ ഷോ​ട്ടി​ന് മു​തി​ർ​ന്ന് പു​റ​ത്താ​യി. കോ​ഹ്‌​ലി (6), ക്രി​സ് ഗെ​യ്‌​ൽ (0), ഡീ​വി​ല്ലേ​ഴ്സ് (10) എ​ന്നി​വ​ർ​ക്കൊ​ന്നും തി​ള​ങ്ങാ​നാ​വാ​തെ പോ​യ​താ​ണ് ബാം​ഗ്ലൂ​രി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണം.

നേ​ര​ത്തെ അ​ക്സ​ർ പ​ട്ടേ​ൽ (38), മ​നാ​ൻ വോ​റ (25), വൃ​ദ്ധി​മാ​ൻ സാ​ഹ (21), ഷോ​ൺ മാ​ർ​ഷ് (20) എ​ന്നി​വ​രു​ടെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് പ​ഞ്ചാ​ബി​ന് മാ​ന്യ​മാ​യ സ്കോ​ർ ന​ൽ​കി​യ​ത്. നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യാ​യി​രു​ന്നു പ​ഞ്ചാ​ബ് 138 റ​ൺ​സെ​ടു​ത്ത​ത്. ര​ണ്ടു ജ​യ​വും ഒ​മ്പ​തു തോ​ൽ​വി​യു​മാ​യി ബാം​ഗ്ലൂ​ർ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​ണ്.