ദീപയ്ക്ക് ജിംനാസ്റ്റിക്‌സില്‍നാലാം സ്ഥാനം. ഉസൈന്‍ ബോള്‍ട്ട് തന്നെ വേഗമേറിയ താരം;

122:30 pm 16/8/2016

images
റിയോ ഡെ ജനീറോ: റിയോയിലും വേഗരാജാവ് ബോള്‍ട്ട് തന്നെ. ഒളിമ്പിക്‌­സില്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം. 9.81 സെക്കന്‍ഡില്‍ സീസണിലെ മികച്ച സമയം കുറിച്ചാണ് ബോള്‍ട്ട് തുടര്‍ച്ചയായ മൂന്നാംതവണ 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി.

ജിംനാസ്റ്റിക്‌സ് വോള്‍ട്ടില്‍ ഇന്ത്യന്‍ താരം ദീപ കര്‍മാകര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.066 ശരാശരിയുമായി ദീപ നാലാം സ്ഥാനത്തായിരുന്നു. റിയോയിലെ സൂപ്പര്‍ താരം അമേരിക്കയുടെ സിമോണ്‍ ബില്‍സാണ് സ്വര്‍ണം നേടിയത്. 15.966 ആണ് സിമോണിന്‍െറ സ്‌കോര്‍. റഷ്യയുടെ മരിയ പസേക (15.253) വെള്ളിയും സ്വിറ്റ്‌സര്‍ലന്‍ഡിന്‍െറ ഗ്വിലിയ സ്റ്റീന്‍ഗ്രബര്‍ വെങ്കലവും (15.216) നേടി. തനെറ അവസരം കഴിഞ്ഞപ്പോള്‍ ദീപ രണ്ടാമതായി പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു.