ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ.

13:36 PM 31/10/2016
download (2)
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ. രാജ്യത്ത്​ ആദ്യമായാണ്​ വനിതകളെ ഇന്ത്യാ– പാക്​ അതിർത്തിയിൽ വിന്യസിക്കുന്നത്​. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാ​ഗ്രതയോടെയാണ്​ വനിതകളും ചെയ്​തത്​.

അതിർത്തിയിൽ പാക്​ പ്രകോപനം തടുരുന്നതിനാൽ ബി.എസ്​.എഫ്​ ജവാൻമാർക്ക്​ ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും രാജ്യത്തെ പൗരൻമാർക്ക്​ ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ പറഞ്ഞു.

ഉത്തർപ്രദേശ്​, ബിഹാർ, അരുണാചൽപ്രദേശ്​, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ്​ അതിർത്തിയിൽ ഡ്യൂട്ടിക്കെത്തിയത്​.
അവധി എടുക്കാതെ രാജ്യത്തിനു ​േവണ്ടി ജോലി ചെയ്യുന്ന ജവാൻമാർക്ക്​ വേണ്ടി ക്യാമ്പുകളിൽ ദീപാവലി ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു. ബി.എസ്​.എഫ്​ ആസ്ഥാനത്ത്​ നടന്ന ആഘോഷങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും പ​െങ്കടുത്തു.